യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം: പ്രതിയുടെ സുഹൃത്തായ ഡോക്ടറെ ആശുപത്രിയിൽ നിന്ന് പുറത്താക്കി - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Monday, September 16, 2024

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം: പ്രതിയുടെ സുഹൃത്തായ ഡോക്ടറെ ആശുപത്രിയിൽ നിന്ന് പുറത്താക്കി

കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ മുഖ്യ പ്രതിയുടെ സുഹൃത്തായ ഡോ ശ്രീക്കുട്ടിയെ ആശുപത്രിയിൽ നിന്ന് പുറത്താക്കി. കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന വലിയത്ത് ആശുപത്രിയിൽ നിന്നാണ് ശ്രീക്കുട്ടിയെ പുറത്താക്കിയത്.

ആശുപത്രിക്ക് കളങ്കം വരുത്തുന്ന പ്രവർത്തിയാണ് ഡോക്ടർ ചെയ്തതെന്നും അതിനാലാണ് ആശുപത്രിയിൽ നിന്ന് പുറത്താക്കുന്നതെന്നും ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. അതേസമയം, യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് പുലര്‍ച്ചെയോടെയാണ് പ്രതിയായ മൈനാഗപ്പള്ളി സ്വദേശി അജ്മല്‍ പിടിയിലായത്. പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന. കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രികരെ കാറിടിച്ച ശേഷം അജ്മല്‍ വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. അജ്മലിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും സുഹൃത്തായ വനിതാ ഡോക്ടറില്‍ നിന്നാണ് ലഭിച്ചത്.

ഇവരെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ അജ്മല്‍ ഒളിവില്‍ പോകുകയായിരുന്നു. മൊബൈല്‍ ഓഫ് ആയതിനാല്‍ കഴിഞ്ഞ ദിവസം അജ്മലിന്റെ ലൊക്കേഷന്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ അജ്മലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളാണ് (45) മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്കേറ്റിട്ടുണ്ട്.

The post യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം: പ്രതിയുടെ സുഹൃത്തായ ഡോക്ടറെ ആശുപത്രിയിൽ നിന്ന് പുറത്താക്കി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/tRrMVDb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages