
സിപിഎം പ്രവർത്തകനും കൂത്തുപറമ്പ് സമര നായകനുമായ പുഷ്പന്‍റെ സംസ്കാരം ഇന്ന് നടക്കും . ഡിവൈഎഫ്ഐയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിന് ശേഷം രാവിലെ എട്ടു മണിയോടെ മൃതദേഹം വിലാപ യാത്രയായി തലശ്ശേരിയിലേക്ക് കൊണ്ടു പോകും.
രാവിലെ പത്തു മണി മുതൽ പതിനൊന്നര വരെ തലശ്ശേരി ടൌൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. പിന്നാലെ ചൊക്ലി രാമ വിലാസം ഹയർ സെക്കൻഡറി സ്കൂളിലും പൊതു ദർശനം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് അഞ്ചു മണിയോടെ ചൊക്ലിയിലെ വീട്ടു വളപ്പിൽ മൃതദേഹം സംസ്കരിക്കും.
അവസാന 30 വർഷമായി കിടപ്പിലായിരുന്നു പുഷ്പൻ. പ്രശസ്തമായ കൂത്തു പറമ്പ് വെടിവെപ്പിലാണ് പുഷ്പന് സാരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് കോഴിക്കോട്ടെ ആശുപത്രിയിൽ പുഷ്പൻ അന്തരിക്കുന്നത്. ആദര സൂചകമായി കൂത്തുപറമ്പ്, തലശ്ശേരി നിയമസഭാ മണ്ഡലങ്ങളിൽ സിപിഎം ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു.
The post പുഷ്പന്‍റെ സംസ്കാരം ഇന്ന്; തലശ്ശേരി ടൗൺഹാളിൽ പൊതുദർശനം appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/D8kQlAV
via IFTTT
No comments:
Post a Comment