ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 24കാരി കുഴഞ്ഞുവീണു മരിച്ചു. കൊച്ചി എളമക്കരയിൽ ആർഎംവി റോഡ് ചിറക്കപ്പറമ്പിൽ ശാരദ നിവാസിൽ വി.എസ്. രാഹുലിന്റെ ഭാര്യ അരുന്ധതിയാണ് മരിച്ചത്. ട്രേഡ് മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
സംഭവം നടന്ന ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു . വയനാട് സ്വദേശിനിയാണ് അരുന്ധതി. എട്ട് മാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വയനാട്ടിലുള്ള വീട്ടിലേക്ക് കൊണ്ടുപോകും.
The post ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കൊച്ചിയിൽ 24കാരി കുഴഞ്ഞ് വീണ് മരിച്ചു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/wXibL1d
via IFTTT
No comments:
Post a Comment