പാർവ്വതി തിരുവോത്തിനെപ്പോലെ കരുത്തുള്ള പെൺകുട്ടികളുള്ള കാലഘട്ടത്തിലാണ് നമ്മളൊക്കെ ജീവിക്കുന്നത് എന്നത് അഭിമാനം: മാല പാർവ്വതി - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Sunday, August 25, 2024

പാർവ്വതി തിരുവോത്തിനെപ്പോലെ കരുത്തുള്ള പെൺകുട്ടികളുള്ള കാലഘട്ടത്തിലാണ് നമ്മളൊക്കെ ജീവിക്കുന്നത് എന്നത് അഭിമാനം: മാല പാർവ്വതി

പാർവ്വതി തിരുവോത്തിനെപ്പോലെ കരുത്തുള്ള പെൺകുട്ടികളുള്ള കാലഘട്ടത്തിലാണ് നമ്മളൊക്കെ ജീവിക്കുന്നത് എന്നത് അഭിമാനമെന്ന് നടി മാല പാർവ്വതി. സ്വന്തമായുള്ള അഭിപ്രായം പറയാൻ ആർജവം കാണിക്കുന്ന പർവതിയെപ്പോലുള്ളവരുടെ അടുത്തൊന്നും തനിക്കെത്താനാവില്ലെന്നും അവർ ഒരു മലയാളം ചാനലിനോട് സംസാരിക്കവെ പറഞ്ഞു.

മലയാള സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മാല പാർവ്വതി. താൻ ഉർവശി ചേച്ചിയെ വിളിച്ചപ്പോൾ ആ കൊച്ചെന്തൊരു മിടുക്കിയാണ് എന്നൊക്കെ പറഞ്ഞിരുന്നു.

ഇനി ഇപ്പോള് ഒന്നും നോക്കാനില്ല, എല്ലാം പുറത്തുവരട്ടെ, അവർക്കൊപ്പം നിൽക്കുമെന്ന് ഉർവശി പറഞ്ഞതായും മാല പാർവ്വതി കൂട്ടിച്ചേർത്തു. ഒരു സ്വാതന്ത്ര്യ സമരമാണ് ഇവിടെ നടക്കുന്നത്. നീതി നടപ്പാവണം. അന്വേഷണം മാത്രമേയുള്ളൂ വഴിയെന്നും അത് അതിന്റെ വഴിയേ നടക്കട്ടെയെന്നും മാലാ പാർവ്വതി കൂട്ടിച്ചേർത്തു.

The post പാർവ്വതി തിരുവോത്തിനെപ്പോലെ കരുത്തുള്ള പെൺകുട്ടികളുള്ള കാലഘട്ടത്തിലാണ് നമ്മളൊക്കെ ജീവിക്കുന്നത് എന്നത് അഭിമാനം: മാല പാർവ്വതി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/Jv0PzTD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages