ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് ജയ് ഷാ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Tuesday, August 27, 2024

ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് ജയ് ഷാ

ബി സി സി ഐ സെക്രട്ടറിയായിരുന്ന ജയ് ഷാ ഇനി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ സി സി) ചെയർമാൻ. സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി ഐ സി സി വാർത്താക്കുറിപ്പ് ഇറക്കി.

വരുന്ന ഡിസംബർ 1 ന് ജയ്ഷാ ഐസിസിയുടെ മേധാവിയായി ചുമതല ഏറ്റെടുക്കും. നിലവിൽ സ്ഥാനമൊഴിയുന്ന ഗ്രെഗ് ബാർക്ലേയ്ക്ക് പകരക്കാരനായാണ് ജയ്ഷാ എത്തുന്നത്. ഐസിസിയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ ചെയർമാനാകും 35കാരനായ ജയ് ഷാ.

പത്രിക നൽകേണ്ട അവസാന തീയതിയായ ഇന്ന് വൈകുന്നേരമാണ് ജയ് ഷാ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. അതേസമയം ,നേരത്തെ തന്നെ ജയ് ഷായ്ക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

The post ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് ജയ് ഷാ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/DrLV06O
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages