ബിഹാറിൽ 1710 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലം മൂന്നാമതും തകർന്നു - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Saturday, August 17, 2024

ബിഹാറിൽ 1710 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലം മൂന്നാമതും തകർന്നു

ബിഹാറിൽ ഗംഗാ നദിക്ക് കുറുകെ നിർമ്മാണത്തിലിരിക്കുന്ന അഗുവാനി-സുൽത്താൻഗഞ്ച് പാലത്തിൻ്റെ ഒരു ഭാഗം ഇന്ന് തകർന്നു. മൂന്നാം തവണയാണ് ഇതേ പാലം തകരുന്നത്. 2023 ജൂൺ 5നും 2022 ഏപ്രിൽ ഒമ്പതിനും പാലത്തിന്റെ ഒരുഭാ​ഗം തകർന്നിരുന്നു.

ഇന്ന് രാവിലെയാണ് പാലം തകർന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ പതിനൊന്ന് വർഷമായി നിർമിക്കുന്ന പാലമാണ് തകർന്നത്. 1710 കോടി രൂപ ചെലവാക്കിയാണ് പാലം നിർമാണം പുരോ​ഗമിക്കുന്നത്.

അതേസമയം, ബിഹാറിൽ നാലാഴ്ചയ്ക്കിടെ 15 പാലങ്ങൾ തകർന്നു. കനത്ത വെള്ളപ്പൊക്കത്തിൽ അരാരിയ ജില്ലയിലെ ഫോർബ്സ്ഗഞ്ച് ബ്ലോക്കിലെ അംഹാര ഗ്രാമത്തിലെ പർമൻ നദിയിലെ പാലവും തകർന്നിരുന്നു. സംസ്ഥാനത്ത് ഒന്നിലധികം പാലങ്ങൾ തകർന്ന സംഭവങ്ങളിൽ സുപ്രീം കോടതി ഇടപെട്ടിരുന്നു.

The post ബിഹാറിൽ 1710 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലം മൂന്നാമതും തകർന്നു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/PTbx7UC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages