കെഎസ്ആർടിസി സൂപ്പർ എക്‌സ്പ്രസ് ബസിൽ സിഗരറ്റ് കടത്ത്; സിഗരറ്റിനെ കുറിച്ച് അറിയില്ലെന്ന് കണ്ടക്ടർ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Wednesday, July 24, 2024

കെഎസ്ആർടിസി സൂപ്പർ എക്‌സ്പ്രസ് ബസിൽ സിഗരറ്റ് കടത്ത്; സിഗരറ്റിനെ കുറിച്ച് അറിയില്ലെന്ന് കണ്ടക്ടർ

ബെംഗളൂരു- കോഴിക്കോട് കെഎസ്ആർടിസി സൂപ്പർ എക്‌സ്പ്രസ് ബസിൽ സിഗരറ്റ് കടത്ത്. കഴിഞ്ഞ ദിവസമാണ് സംഭവം. എണ്‍പത് പാക്കറ്റ് സിഗരറ്റ് കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാഗമാണ് പിടികൂടിയത്.

ഇവ പിന്നീട് സംസ്ഥാന എക്സൈസ് വകുപ്പിന് കൈമാറി. ബസിനുള്ളിൽ ഉണ്ടായിരുന്ന ബാഗിനകത്താണ് സിഗരറ്റ് കണ്ടെത്തിയത്. എന്നാൽ ഈ ബാഗ് ആരുടേതാണെന്ന് വ്യക്തമല്ല. സിഗരറ്റിനെ കുറിച്ച് അറിയില്ലെന്നാണ് കണ്ടക്ടർ വിജിലൻസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.

പക്ഷെ ബസിൽ നിയമ വിരുദ്ധമായ കാര്യങ്ങൾ ഉണ്ടോ എന്ന് കണ്ടെത്തി നടപടിയെടുക്കേണ്ടത് കണ്ടക്ടറാണെന്ന നിലപാടിലാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം. അതുകൊണ്ടുതന്നെ കണ്ടെക്ടര്‍ക്കെതിരെ വിജിലന്‍സ് ഇൻസ്‌പെക്ട‍ർ വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടർക്ക് ശുപാര്‍ശ നല്‍കി.

The post കെഎസ്ആർടിസി സൂപ്പർ എക്‌സ്പ്രസ് ബസിൽ സിഗരറ്റ് കടത്ത്; സിഗരറ്റിനെ കുറിച്ച് അറിയില്ലെന്ന് കണ്ടക്ടർ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/tSUFnN1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages