സർക്കാർ ആശുപത്രികൾ ഇനി ആയുഷ്മാൻ ആരോ​ഗ്യമന്ദിർ; കേന്ദ്രസർക്കാരിന്റെ പേര് മാറ്റത്തിന് വഴങ്ങി ആരോ​ഗ്യവകുപ്പ് - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Friday, June 28, 2024

സർക്കാർ ആശുപത്രികൾ ഇനി ആയുഷ്മാൻ ആരോ​ഗ്യമന്ദിർ; കേന്ദ്രസർക്കാരിന്റെ പേര് മാറ്റത്തിന് വഴങ്ങി ആരോ​ഗ്യവകുപ്പ്

പേര് മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തിന് വഴങ്ങി ആരോ​ഗ്യവകുപ്പ്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ ഇനി ആയുഷ്മാൻ ആരോ​ഗ്യമന്ദിർ എന്ന് പേര് മാറ്റും. പ്രാഥമിക, ജനകീയ, കുടുംബ ആരോ​ഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ഇതും ചേർക്കും.

കേരളത്തിൽ പേര് മാറ്റാനാകില്ലെന്ന നിലപാട് തിരുത്തിയിരിക്കുകയാണ് ആരോ​ഗ്യവകുപ്പ്. എൻഎച്ച്എം ഫണ്ടുകൾ കിട്ടാൻ തടസ്സമായതോടെയാണ് ആരോ​ഗ്യവകുപ്പ് വഴങ്ങിയത്. ഈ പേരിനൊപ്പം ആരോഗ്യ പരമം ധനം എന്ന ടാ​ഗ്‍ലൈനും ചേർക്കും. പേര് മാറ്റാനാകില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മുൻനിലപാട്. എന്നാൽ പേര് മാറ്റാത്തതിനാൽ എൻഎച്ച്എം ഫണ്ട് അനുവദിച്ചില്ല.

ഇതോടെയാണ് ആരോഗ്യവകുപ്പ് അയഞ്ഞത്. പേര് മാറ്റം നിർദ്ദേശിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. എത്രയും വേഗം ഉത്തരവ് നടപ്പിലാക്കാനാണ് നിർദേശം. നാഷണൽ ഹെൽത്ത് മിഷന്റെ ഫണ്ടിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ കുടുംബ, ജനകീയ, പ്രാഥമിക ആരോ​ഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ആയുഷ്മാൻ ആരോ​ഗ്യമന്ദിർ എന്ന് പേര് ചേർക്കണമെന്ന നിബന്ധന നേരത്തെ തന്നെ കേന്ദ്രസർക്കാർ നൽകിയിരുന്നു.

2023 ഡിസംബറിനുള്ളിൽ ഈ തീരുമാനം നടപ്പിലാക്കണമെന്നായിരുന്നു കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ നിർദേശം. എന്നാൽ കേന്ദ്രത്തിന്റെ ബ്രാൻഡിം​ഗ് നിബന്ധനകൾക്ക് വഴങ്ങില്ല എന്നായിരുന്നു സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട്.

The post സർക്കാർ ആശുപത്രികൾ ഇനി ആയുഷ്മാൻ ആരോ​ഗ്യമന്ദിർ; കേന്ദ്രസർക്കാരിന്റെ പേര് മാറ്റത്തിന് വഴങ്ങി ആരോ​ഗ്യവകുപ്പ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/C5WPaUu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages