രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനിടെ മുസ്ലിം ലീഗ് പതാക; കെഎസ്‍യുവിന്റെ പരാതിയിൽ എംഎസ്എഫ് പ്രവർത്തകർക്കെതിരെ കേസ് - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Wednesday, June 12, 2024

രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനിടെ മുസ്ലിം ലീഗ് പതാക; കെഎസ്‍യുവിന്റെ പരാതിയിൽ എംഎസ്എഫ് പ്രവർത്തകർക്കെതിരെ കേസ്

കെഎസ്‍യു ജില്ലാ സെക്രട്ടറി നൽകിയ പരാതിയിൽ എംഎസ്എഫ് പ്രവർത്തകർക്ക് എതിരെ കേസ്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിനിടെ മുസ്ലിം ലീഗ് പതാക ഉയർത്തിയതിനെ തുടർന്ന് മലപ്പുറം അരീക്കോട് എംഎസ്എഫ്-കെഎസ്‍യു പ്രവർത്തകർ തമ്മിൽ തർക്കവും അടിപിടിയും ഉണ്ടായിരുന്നു. സംഭവത്തിൽ കെഎസ്‍യു മലപ്പുറം ജില്ലാ സെക്രട്ടറി മുബഷിറാണ് അരീക്കോട് പൊലീസിൽ പരാതി നൽകിയത്.

വിജയാഘോഷത്തിനിടെ മുസ്‌ലിം ലീഗ് പതാക വീശിയത് കെഎസ്‍യു പ്രവർത്തകർ തടഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് അടിപിടിയുണ്ടായത്. എംഎസ്എഫ് അരീക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് മഷൂദ് ഉൾപ്പെടെ പത്ത് പേർക്ക് എതിരെയാണ് പരാതി നൽകിയത്. എംഎസ്എഫ് പ്രവർത്തകർ മർദ്ദിച്ചു, അസഭ്യം പറഞ്ഞു തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസ് എടുത്തത്.

The post രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനിടെ മുസ്ലിം ലീഗ് പതാക; കെഎസ്‍യുവിന്റെ പരാതിയിൽ എംഎസ്എഫ് പ്രവർത്തകർക്കെതിരെ കേസ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/7koaUF8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages