അടിയന്തിരാവസ്ഥയുടെ ഓർമയ്ക്ക് ഇന്ന് 49 വയസ്; കറുത്ത ദിനങ്ങളെ പ്രതിരോധിച്ചവർക്ക് ആദരവുമായി പ്രധാനമന്ത്രി - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Monday, June 24, 2024

അടിയന്തിരാവസ്ഥയുടെ ഓർമയ്ക്ക് ഇന്ന് 49 വയസ്; കറുത്ത ദിനങ്ങളെ പ്രതിരോധിച്ചവർക്ക് ആദരവുമായി പ്രധാനമന്ത്രി

ജൂൺ 25. ഇന്ത്യൻ ജനാധിപത്യത്തിനുമേൽ എക്കാലത്തെയും തീരാകളങ്കമായി പതിച്ച അടിയന്തിരാവസ്ഥയുടെ ഓർമയ്ക്ക് ഇന്ന് 49 വയസ്. 1975 ൽ ഈ ദിവസമാണ് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്.

പൊലീസ് എന്നത് ഭരണകൂടത്തിന്റെ കൂലിപ്പടയായി മാറുകയും. പൗരാവകാശങ്ങൾ മരവിപ്പിക്കപ്പെടുകയും ആയിരക്കണക്കിന് ആളുകൾ വിചാരണയില്ലാതെ തടവിലാക്കപ്പെടുകയും മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാവുകയും ചെയ്യപ്പെട്ട ആ കറുത്ത ദിനങ്ങളെ പ്രതിരോധിച്ചവർക്ക് ആദരവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി . 21 മാസങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളൂ എങ്കിലും അടിയന്തിരാവസ്ഥയുടെ ആഘാതം വലുതായിരുന്നു.

അടിയന്തിരാവസ്ഥയ്ക്ക് നേതൃത്വം നൽകിയവരെ അതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനത അധികാരത്തിൽനിന്ന് പുറത്താക്കി. ജനാധിപത്യം അടിയന്തിരാവസ്ഥയിൽ അവസാനിച്ചുപോകുമെന്ന് കരുതിയവരെ അമ്പരപ്പിച്ചാണ് രാജ്യത്തെ ജനങ്ങൾ പൗര ബോധത്തിലേക്ക് മടങ്ങിവന്നത്. ഒരു ഭരണാധികാരിക്കും ഒറ്റ രാത്രികൊണ്ട് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ കഴിയാത്തവിധം രാജ്യത്തിൻറെ ചട്ടങ്ങൾ തന്നെ പിൽക്കാലത്ത് മാറുകയും ചെയ്തു.

The post അടിയന്തിരാവസ്ഥയുടെ ഓർമയ്ക്ക് ഇന്ന് 49 വയസ്; കറുത്ത ദിനങ്ങളെ പ്രതിരോധിച്ചവർക്ക് ആദരവുമായി പ്രധാനമന്ത്രി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/VYvtsKk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages