
കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന കൈരളി സ്റ്റീല്‍ കമ്ബനിയില്‍ പൊട്ടിത്തെറി.
അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
പത്തനംതിട്ട സ്വദേശി അരവിന്ദാണ് (22) മരിച്ചത്. ഫര്‍ണസ് പൊട്ടിത്തെറിച്ചതാണ് അപകട കാരണം എന്നാണ് നിഗമനം. മരിച്ച അരവിന്ദ് ഫര്‍ണസിനകത്ത് പെട്ടുപോയെന്നാണ് കരുതുന്നത്. അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്. അപകട സമയത്ത് കമ്ബനിയില്‍ എത്ര പേരുണ്ടായിരുന്നു എന്നത് വ്യക്തമല്ല. കൂടുതല്‍ പേര്‍ അകത്തു കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഇവര്‍ക്കായുള്ള തിരച്ചിലും തുടരുകയാണ്.
The post പാലക്കാട് കൈരളി സ്റ്റീല്‍ കമ്ബനിയില്‍ പൊട്ടിത്തെറി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/lyNC8gb
via IFTTT
No comments:
Post a Comment