
തിരുവനന്തപുരത്തെ വിനോദ സഞ്ചാര മേഖലയായ പൊൻമുടിയില്‍ ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം.
22 ആം വളവില്‍ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വച്ചാണ് നാല് പേര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞത്. കാറിലുണ്ടായിരുന്ന നാല് പേരില്‍ ഒരാളെ രക്ഷപ്പെടുത്തി. മറ്റുള്ളവരെ രക്ഷപെടുത്താൻ ശ്രമം തുടരുകയാണ്. മഴയും മൂടല്‍മഞ്ഞുമുള്ള കാലാവസ്ഥയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുസ്സഹമാണെന്നാണ് നാട്ടുകാര്‍ അറിയിച്ചത്. അഞ്ചലില്‍ നിന്നുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ബ്രേക്ക് നഷ്ടപ്പെട്ട് കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൂചന.
The post പൊൻമുടിയില്‍ ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/ZtxG0pN
via IFTTT
No comments:
Post a Comment