കഴിഞ്ഞ ദിവസം രാജസ്ഥാനിൽ ബജറ്റ് അവതരണത്തിനിടെ ബജറ്റ് മാറി വായിച്ച സംഭവത്തിൽ ധനമന്ത്രകൂടിയായ മുഖ്യമന്ത്രി അശോക് ഗെലോട്ട് എ ഐസിസി നേതൃത്വത്തിന് വിശദീകരണം നൽകി. തനിക്കുണ്ടായത് ഉദ്യോഗസ്ഥ തലത്തിൽ സംഭവിച്ച പിഴവെന്നാണ് ഗെലോട്ട് നൽകിയ വിശദീകരണം.
വിഷയത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പുരോഗമിക്കുന്നുവെന്നും അശോക് ഗലോട്ട് എഐസിസിയെ അറിയിച്ചു. കഴിഞ്ഞ വർഷത്തെ ബജറ്റ് വായിച്ചതിൽ ഗെലോട്ടിനോട് എഐസിസി വിശദീകരണം തേടിയിരുന്നു. ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസ് സർക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിനിടെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
അതേസമയം, ആദ്യ എട്ട് മിനുട്ടോളം ബജറ്റ് വായിച്ചതിന് ശേഷമാണ് പഴയ ബജറ്റാണ് മുഖ്യമന്ത്രി വായിക്കുന്നതെന്ന് മനസ്സിലായത്. ഉടൻ ചീഫ് വിപ്പ് ഇടപെട്ട് ബജറ്റ് അവതരണം നിർത്തി. 2022-2023 സാമ്പത്തിക വർഷത്തെ ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ആദ്യത്തെ രണ്ട് പദ്ധതികൾ അവതരിപ്പിച്ചപ്പോൾ തന്നെ പഴയ ബജറ്റാണെന്ന് മുറുമുറുപ്പയർന്നു. പഴയ ബജറ്റാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രതിപക്ഷം പരിഹാസവുമായി രംഗത്തെത്തി. കോൺഗ്രസ് അംഗങ്ങൾ പുതിയ ബജറ്റിനായി പരക്കം പാഞ്ഞു. ഒടുവിൽ ഉദ്യോഗസ്ഥർ പുതിയ ബജറ്റ് എത്തിച്ചു നൽകി.
The post ഉദ്യോഗസ്ഥ തലത്തിൽ സംഭവിച്ച പിഴവ്; ബജറ്റ് മാറി വായിച്ച സംഭവത്തിൽ എഐസിസിക്ക് വിശദീകരണവുമായി ഗെലോട്ട് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/jCkYNEe
via IFTTT
No comments:
Post a Comment