കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ പുതിയ ആരോപണവുമായി നടപടി നേരിട്ട അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് അനില്‍ കുമാര്‍.
സൂപ്രണ്ട് ഡോ.ഗണേഷ് മോഹന്‍ പറഞ്ഞത് അനുസരിച്ചാണ് ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്ന് അനില്‍ കുമാര്‍ പറയുന്നു. വിവാദമായപ്പോള്‍ തന്നെ മാത്രം ബലിയാടാക്കി രക്ഷപ്പെടാന്‍ ഗണേഷ് മോഹന്‍ ശ്രമിക്കുന്നു. സൂപ്രണ്ടിന്‍റെ നിര്‍ദേശപ്രകാരം സര്‍ട്ടിഫിക്കറ്റ് വാങ്ങി നല്‍കുക മാത്രമാണ് താന്‍ ചെയ്തത്. സര്‍ട്ടിഫിക്കറ്റിനുള്ള പൂരിപ്പിച്ച ഫോം ആശുപത്രി ജീവനക്കാരനാണ് തനിക്ക് തന്നതെന്നും അനില്‍കുമാര്‍ പറഞ്ഞു
ഡോ.ഗണേഷ് മോഹന്‍ മുന്പും വ്യാജ രേഖകള്‍ തയ്യാറാക്കി നല്‍കിയിട്ടുണ്ട്.ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കി. ഇതിന്‍റെ രേഖകള്‍ തന്‍റെ കൈവശം ഉണ്ട്. ആശുപത്രി ക്യാന്‍റീന്‍ നടത്തിപ്പ് കൈമാറുന്നതുമായി ബന്ധപ്പെട്ട് സൂപ്രണ്ട് കൈക്കൂലി വാങ്ങി. പുതിയ കരാറുകാരനില്‍ നിന്നാണ് പണം വാങ്ങിയത്. താന്‍ ശിക്ഷിക്കപ്പെട്ടാലും സൂപ്രണ്ടിന്‍റെ കള്ളക്കളി വെളിച്ചത്ത് വരണമെന്നും അനില്‍കുമാര്‍ പറഞ്ഞു
The post വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ പുതിയ ആരോപണവുമായി നടപടി നേരിട്ട അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് അനില്‍ കുമാര്‍ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/XSZs6U4
via IFTTT
No comments:
Post a Comment