നിയമസഭ പാസാക്കി അയച്ച ബില്ലുകളിൽ ഒപ്പിടണം എന്ന് അഭ്യർത്ഥിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് കത്തയച്ചു. എട്ടു ബില്ലുകളിൽ ഒപ്പിടണമെന്നാവശ്യപ്പെട്ടാണ് ഗവർണർക്ക് മുഖ്യമന്ത്രി നൽകിയത്.
ചാന്‍സലറെ നീക്കുന്ന ബില്ലിന് പുറമെ, 2021 നവംബറില്‍ പാസാക്കിയ സര്‍വകലാശാലാ നിയമഭേദഗതിക്കുള്ള രണ്ട് ബില്ലുകള്‍, 2022ല്‍ പാസാക്കിയ, വൈസ്ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കവര്‍ന്ന് സെര്‍ച്ച് കമ്മിറ്റി 5 അംഗങ്ങളുടേതാക്കി വിപുലീകരിക്കാനുള്ള ബില്‍, മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള സഹകരണ സംഘം ഭേദഗതി, ലോകായുക്ത ഉത്തരവുകള്‍ നിയമസഭയ്ക്കും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പുനഃപരിശോധിക്കാവുന്ന ഭേദഗതി, പബ്ലിക് സര്‍വീസ് കമ്മിഷന്‍ (വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള സര്‍വ്വീസുകളെ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) റദ്ദാക്കല്‍, സഹകരണസംഘങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് വോട്ട് ചെയ്യാനുള്ള ഭേദഗതി ബില്ലകളാണ് ഒപ്പിടാത്തത്.
കത്ത് വായിച്ച ശേഷം ബില്ലുകളെല്ലാം വിളിപ്പിച്ച് വായിച്ച ഗവർണർ,അവ രാജ്ഭവനിൽ ഭദ്രമായി സൂക്ഷിക്കാൻ നിർദ്ദേശിച്ചു.ഇന്നലെ വൈകിട്ട് ചെന്നൈയിലേക്ക് പോയ ഗവർണർ 23ന് തിരിച്ചെത്തും.
The post ബില്ലിൽ ഒപ്പിടണം; ഗവർണർക്കു കത്തയച്ചു മുഖ്യമന്ത്രി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/OsKnyp9
via IFTTT
No comments:
Post a Comment