കോട്ടയം എരുമേലിയില്‍ നിന്നും കാണാതായ ജസ്നയ്ക്കായുള്ള അന്വേഷണത്തില്‍ വഴിത്തിരിവ് ആയേക്കാവുന്ന മൊഴി സിബിഐക്ക്.
ഒരു പോക്സോ തടവുകാരനാണ് സി ബി ഐക് മൊഴി നല്‍കിയത്. സെല്ലില്‍ ഒപ്പമുണ്ടായിരുന്ന മോഷണ കേസിലെ പ്രതിക്ക് ജെസ്ന തിരോധാനത്തെ കുറിച്ച് അറിവുണ്ടെന്നും തന്നോടത് പറഞ്ഞുവെന്നാണ് മൊഴി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തടവുകാരനാണ് സി ബിഐ വിളിച്ച് വിവരം കൈമാറിയത്. മോഷണ കേസില്‍ പുറത്തിറങ്ങിയ പത്തനംതിട്ട സ്വദേശി ഒളിവിലാണ്.
2018 മാര്‍ച്ച 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്നാ മരിയ ജയിംസിനെ എരുമേലിയില്‍ നിന്നും കാണതാകുന്നത്. വീട്ടില്‍ നിന്നും മുണ്ടകയത്തെ ബന്ധുവീട്ടിലേക്ക് പോകുംവഴിയായിരുന്നു തിരോധാനം. കണ്ടെത്താന്‍ ക്രൈംബ്രാഞ്ചടക്കം കേരളാ പോലീസിന്റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണപുരോഗതിയില്ലെന്നു കാണിച്ച് ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറാന്‍ ഉത്തരവിടുന്നത്. 2021 ഫെബ്രൂവരിയിലായിരുന്നു കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷിക്കുന്നത്.
The post ജസ്നയ്ക്കായുള്ള അന്വേഷണത്തില്‍ വഴിത്തിരിവ് ആയേക്കാവുന്ന മൊഴി സിബിഐക്ക് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/7ewWxm5
via IFTTT
No comments:
Post a Comment