തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നികുതി കൂട്ടി. ഒന്നിലധികം വീടുകളുള്ളവര്‍ക്ക് പ്രത്യേക നികുതി.
ഒരുവ്യക്തിയുടെ ഉടമസ്ഥതയിലുള്ള, ഒന്നിലധികം വീടുകള്‍ക്കും പുതുതായി നിര്‍മിച്ചതും ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകള്‍ക്കും പ്രത്യേകമായി നികുതി ചുമത്തും. ഇതുവഴി ആയിരം കോടി അധിക സമാഹരണമാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
വൈദ്യുതി തീരുവയും കൂട്ടിയിട്ടുണ്ട്. തീരുവ അഞ്ചു ശതമാനമാക്കി. മോട്ടോര്‍ വാഹന നികുതിയും സെസ്സും വര്‍ധിപ്പിച്ചു. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു. ഭൂമി രജിസ്‌ട്രേഷനുള്ള ചെലവും കുത്തനെ ഉയരും. കെട്ടിട നിര്‍മ്മാണ അപേക്ഷ ഫീസും വര്‍ധിപ്പിച്ചു.
സര്‍ക്കാര്‍ ഭൂമിയുടെ പാട്ടവാടക ന്യായവിലയെ അടിസ്ഥാനമാക്കി മാറ്റും. കോമ്ബൗണ്ടിങ് രാതി മാറ്റി ഭൂമിയുടെ അളവിന് അനുസരിച്ച് വാടക പരിഷ്‌കരിക്കും. മൈനിങ്ങ് ആന്റ് ജിയോളജി റോയല്‍റ്റി പിഴ കൂട്ടി. 600 കോടി അധിക വരുമാനമാണ് ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വാഹനങ്ങള്‍ വാങ്ങുമ്ബോഴുള്ള ഒറ്റത്തവണ സെസ് ഇരട്ടിയാക്കി.
ഇരുചക്രവാഹനം വാങ്ങുമ്ബോഴുള്ള ഒറ്റത്തവണ സെസ് രണ്ടു ശതമാനമാണ് കൂട്ടിയത്. കാര്‍ അടക്കമുള്ള വാഹനങ്ങളുടെ ഒറ്റത്തവണ സെസും വര്‍ധിപ്പിച്ചു. അഞ്ചുലക്ഷം വിലയുള്ള കാറിന് ഒരു ശതമാനം നികുതി വര്‍ധിക്കും. ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് നികുതി കുറച്ചിട്ടുണ്ട്.
The post സംസ്ഥാനത്ത് കെട്ടിട നികുതി കൂട്ടി; ഒന്നിലധികം വീടുകളുള്ളവര്‍ക്ക് പ്രത്യേക നികുതി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/extwQ4n
via IFTTT
No comments:
Post a Comment