ലഖ്നൗവിലെ സ്പിന്‍ പിച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Monday, January 30, 2023

ലഖ്നൗവിലെ സ്പിന്‍ പിച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ

ലഖ്നൗ: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ ഒരു പന്ത് ബാക്കിയിരിക്കെ ജയിച്ച്‌ പരമ്ബരയില്‍ ഒപ്പമെത്തിയെങ്കിലും ലഖ്നൗവിലെ സ്പിന്‍ പിച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ.

അവസാന ഓവര്‍ വരെ വിജയിക്കാമെന്ന ആത്മവിശ്വാസം ടീമിനുണ്ടായിരുന്നുവെന്നും മത്സരശേഷം ഹാര്‍ദ്ദിക് പറഞ്ഞു.

അവസാന നിമിഷം വരെ ജയിക്കുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു. പക്ഷെ ജയം അല്‍പം താമസിച്ചുപോയി. സമ്മര്‍ദ്ദഘട്ടത്തില്‍ പതറാതെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ കഴിഞ്ഞതാണ് നിര്‍ണായകമായത്. സത്യസന്ധമായി പറഞ്ഞാല്‍ ലഖ്നൗവിലെ പിച്ച്‌ ഞങ്ങളെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. ടി20 ക്രിക്കറ്റിന് യോജിച്ച വിക്കറ്റായിരുന്നില്ല അത്.

വെല്ലുവിളികള്‍ നിറഞ്ഞ പിച്ചുകളില്‍ കളിക്കുന്നതിന് ഞങ്ങള്‍ എതിരല്ല. പക്ഷെ ഈ പരമ്ബരയില്‍ ഇതുവരെ കളിച്ച രണ്ട് പിച്ചുകളും ടി20 ക്രിക്കറ്റിന് യോജിക്കുന്നതല്ല. പിച്ചൊരുക്കുന്നതില്‍ ക്യൂറേറ്റര്‍മാര്‍ക്ക് എവിടെയോ പിഴവ് പറ്റിയിട്ടുണ്ട്. ഒരുപക്ഷെ വളരെ നേരത്തെ തയാറാക്കിയ പിച്ചായതുകൊണ്ടാകാം അങ്ങനെ സംഭവിച്ചതെന്നും ഹാര്‍ദ്ദിക് പറഞ്ഞു.

The post ലഖ്നൗവിലെ സ്പിന്‍ പിച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/hIkf74o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages