രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുൽവാമ ജില്ലയിൽ നിന്ന് പുനരാരംഭിച്ചു. സുരക്ഷാ വീഴ്ച ആരോപിച്ച് അനന്ത്നാഗ് ജില്ലയിൽ കാൽനട ജാഥ റദ്ദാക്കിയതിന് ശേഷം ആണ് വീണ്ടും യാത്ര പുനരാരംഭിക്കുന്നത്.
സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി രാഹുൽ ഗാന്ധിജിക്ക് ചുറ്റും ത്രിതല സുരക്ഷാവലയമാന് ജമ്മു കാശ്മീർ പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി യാത്ര കടന്നു പോകുന്ന എല്ലാ റോഡുകളും സുരക്ഷാ സേന അടച്ചു കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. അംഗീകൃത വാഹനങ്ങൾക്കും റിപ്പോർട്ടർമാർക്കും മാത്രമാണ് വേദിയിലേക്ക് പ്രവേശനം അനുവദിച്ചത്.
മാർച്ചിൽ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, മകൾ ഇൽതിജ മുഫ്തി, അവരുടെ പാർട്ടിയിൽ നിന്നുള്ള നിരവധി പ്രവർത്തകർ എന്നിവർ ഗാന്ധിക്കൊപ്പം ചേർന്നു.
ഇന്നലെ രാവിലെ ജമ്മു കശ്മീരിലെ ബനിഹാലിൽ നിന്നാരംഭിച്ച യാത്ര 4 കിലോമീറ്റർ പിന്നിട്ട് ജവാഹർ തുരങ്കം കടന്നപ്പോൾ, സുരക്ഷാവലയം ഭേദിച്ചു ജനക്കൂട്ടം രാഹുൽ ഗാന്ധിക്കടുത്തേക്ക് ഇരച്ചെത്തുകയായിരുന്നു. തുടർന്ന് സുരക്ഷാ പ്രശനങ്ങൾ മുന്നിര്ത്തി യാത്ര അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം, ഭാരത് ജോഡോ യാത്രയ്ക്കും സമാപന സമ്മേളനത്തിനും മതിയായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് േകാൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ജനുവരി 30ന് ശ്രീനഗറിലാണ് സമാപന സമ്മേളനം. സമ്മേളനത്തിലേക്കു വിവിധ പാർട്ടികളിലെ പ്രധാന നേതാക്കൾ പങ്കെടുക്കുന്നുണ്ട്.
The post രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/plT2oSF
via IFTTT
No comments:
Post a Comment