പാലക്കാട്: മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ വീട്ടിലെ കോഴിക്കൂട്ടില്‍ പുലി കുടുങ്ങി.ഫിലിപ്പ് എന്നയാളുടെ വീട്ടിലാണ് പുലിയെ കണ്ടെത്തിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. മയക്കുവെടി വച്ച് പുലിയെ പിടികൂടാനാണ് തീരുമാനം. കോഴിക്കൂട്ടില്‍ കയറിയ പുലിയുടെ കൈ കോഴിക്കൂട്ടിലെ വലയില്‍ കുടുങ്ങുകയായിരുന്നു. കൂട് ഒട്ടും സുരക്ഷിതമല്ല. അക്രമാസക്തനായ പുലി രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നുണ്ട്.
പുലിയുടെ ശബ്ദം കേട്ടെത്തിയ ഫിലിപ്പ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.കോഴികള്‍ വിളിക്കുന്ന ശബ്ദം കേട്ട് ആണ് പുറത്തിറങ്ങിയത്. നോക്കുമ്ബോള്‍ കോഴിക്കൂട്ടില്‍ എന്തോ കണ്ടു. കോഴികളെ അടിച്ചുകൊല്ലുന്നതാണ് കാണുന്നത്.കൂടിന് അടുത്തെത്തി തട്ടുമ്ബോള്‍ പുലി ഫിലിപ്പിനു നേരെ ചാടുകയായിരുന്നു. പെട്ടെന്ന് അകത്തുകയറി വാതിലടച്ചതുകൊണ്ടാണ് ഫിലിപ്പ് രക്ഷപ്പെട്ടത്. കോഴിക്കൂട് ഏത് സംഭവത്തും പൊട്ടിപ്പോകാം.
ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു.കടുവ പുലി പോത്ത് ആന എന്നിവയുടെ ശല്യം സ്ഥിരമായി ഉണ്ട്. കഴിഞ്ഞ 2 വര്‍ഷത്തിനിടെ മൂന്ന് പുലികളെയാണ് ഇതേ ഭാഗത്ത് നിന്ന് പിടിയിലായചത്
മയക്കുവെടിവച്ച് പുലിയെ പിടികൂടാനാണ് വനംവകുപ്പിന്റെ ശ്രമം. ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം മണ്ണാര്‍ക്കാട്ടേക്ക് തിരിച്ചു..വയനാട്ടില്‍ നിന്ന് ഡോ.അരുണ്‍ സക്കറിയ എത്തി 9 മണിയോടെ മയക്കുവെടി വയ്ക്കും.പുലിയുടെ കൈ ഒടിഞ്ഞിട്ടുണ്ടോ എന്ന് സംശയമുണ്ട്.
The post മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ വീട്ടിലെ കോഴിക്കൂട്ടില്‍ പുലി കുടുങ്ങി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/4Tov0Z5
via IFTTT
No comments:
Post a Comment