ക്ഷീണം കാണിക്കാതെ സർക്കാർ; ക്ഷീണിപ്പിക്കാൻ പ്രതിപക്ഷം - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Friday, February 18, 2022

ക്ഷീണം കാണിക്കാതെ സർക്കാർ; ക്ഷീണിപ്പിക്കാൻ പ്രതിപക്ഷം

തിരുവനന്തപുരം: ഗവർണർ-സർക്കാർ പോരിന്റെ നേരും നാടകവും സഭയിൽ നിരത്താൻ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ ‘പ്രോഗ്രാം ചാർട്ട്’ തയ്യാറായി. യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും പാർലമെന്ററി പാർട്ടി യോഗം ചേർന്നാണ് സഭയിലെ തന്ത്രങ്ങൾ ആസൂത്രണംചെയ്തത്. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചർച്ച രാഷ്ട്രീയവാദപ്രതിവാദങ്ങളുടെ വേദിയാണ്. നയപ്രഖ്യാപനംതന്നെ വിവാദമായ സാഹചര്യത്തിൽ ഇത്തവണ അതിന് വീര്യംകൂടും. സർക്കാരിനെയും ഗവർണറെയും ഒരുപോലെ ആക്രമിക്കുകയെന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേത്. അതുകൊണ്ട് നയപ്രഖ്യാപനം ബഹിഷ്‌കരിച്ചെങ്കിലും ചർച്ചയിൽ ക്രിയാത്മകമായി ഇടപെടാനാണ് യു.ഡി.എഫ്. പാർലമെന്ററി പാർട്ടി തീരുമാനം. ഗവർണർ-സർക്കാർ ഒത്തുകളിയും നാടകവും അക്കമിട്ട് നിരത്താൻ ചുമതലക്കാരെയും നിശ്ചയിച്ചിട്ടുണ്ട്. ലോകായുക്ത ഓർഡിനൻസ്, നയപ്രഖ്യാപന വിവാദം എന്നിവയിലെല്ലാം സി.പി.ഐ.യുടെ എതിർപ്പും പ്രതിപക്ഷം ആയുധമാക്കും. ഗവർണർ വിലപേശൽ നടത്തിയെന്നും അതിന് സർക്കാർ വഴങ്ങിയെന്നുമുള്ള ആരോപണങ്ങൾക്ക് മുഖംകൊടുക്കാതിരിക്കുകയെന്ന തന്ത്രമാണ് ഭരണപക്ഷത്തിന്റേത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണർക്കെതിരായി ഒരു പരാമർശവും നടത്തില്ല. അതേസമയം, സർക്കാരിനെ ബാധിക്കാത്തതും ഗവർണർക്കെതിരേയുള്ളതുമായ ആരോപണങ്ങളെ പ്രതിരോധിക്കാനും തയ്യാറാവില്ല. ഭരണപരമായ കാര്യങ്ങൾക്ക് ഗവർണറുമായി സഹകരിച്ചുപോകുകയെന്ന രീതിയായിരിക്കും സർക്കാർ വരുംദിവസങ്ങളിൽ സ്വീകരിക്കുക. പൊതുഭരണവകുപ്പ് സെക്രട്ടറിയെ മാറ്റിയതടക്കമുള്ള കാര്യങ്ങൾ സർക്കാരിന്റെ സ്വാഭാവിക നടപടി മാത്രമായി അവതരിപ്പിക്കാനാകും ശ്രമം. നയപ്രഖ്യാപന വിവാദത്തിൽ സി.പി.ഐ.യ്ക്കുള്ള എതിർപ്പ് സർക്കാരിന് തലവേദനയാണ്. പതിവുരീതി തെറ്റിച്ച് മുഖ്യമന്ത്രി ഗവർണറെ കണ്ടതും ഒത്തുതീർപ്പുണ്ടാക്കി അനുനയിപ്പിച്ചതുമെല്ലാം ശരിയായ രീതിയല്ലെന്ന് കാനം രാജേന്ദ്രൻ പരസ്യമായി പറഞ്ഞിട്ടുണ്ട്. ലോകായുക്ത ഓർഡിനൻസിൽ തുടങ്ങിയ ഈ വിയോജിപ്പ് സഭയിൽ എത്രത്തോളം പ്രകടമാകുമെന്നാണ് അറിയേണ്ടത്. ഗവർണറുടെ രാഷ്ട്രീയം തുറന്നുകാണിക്കുകയും അദ്ദേഹത്തിന്റെ രീതികളെ തള്ളിപ്പറയുകയും ചെയ്യുന്ന രീതിയാകും സി.പി.എം. നേതാക്കൾ സ്വീകരിക്കുക. എന്നാൽ, കടുത്ത വിമർശനം ഉയർത്തിയുള്ള പ്രകോപനനീക്കം ഉണ്ടാകില്ല.


from mathrubhumi.latestnews.rssfeed https://ift.tt/t6uA02f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages