ജീവനക്കാർക്ക് 3.75 കോടി നൽകി മലയാളി സ്റ്റാർട്ടപ്പ് - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Thursday, February 17, 2022

ജീവനക്കാർക്ക് 3.75 കോടി നൽകി മലയാളി സ്റ്റാർട്ടപ്പ്

കൊച്ചി: മലയാളിയായ ലിയോ മാവേലിയുടെ നേതൃത്വത്തിൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ ടെക് കമ്പനിയായ ‘ആക്‌സിയോ ബയോ സൊലൂഷൻസ്’ ജീവനക്കാർക്ക് വമ്പൻ സമ്മാനമൊരുക്കി. എംപ്ലോയീസ് സ്റ്റോക് ഓപ്ഷൻ (ഇസോപ്) പദ്ധതി പ്രകാരം ജീവനക്കാർക്ക് സമ്മാനമായി നൽകിയ ഓഹരികൾക്ക് പകരമായി 3.75 കോടി രൂപയാണ് കമ്പനി നൽകിയത്. ബൈ-ബാക്ക് പദ്ധതിപ്രകാരമാണ് ഇത്. കഴിഞ്ഞ വർഷം കമ്പനി 45 കോടി രൂപയുടെ ഫണ്ടിങ് നേടിയിരുന്നു. ഇതിൽനിന്നാണ് ബൈ-ബാക്കിനായുള്ള പണം കണ്ടെത്തിയത്. കമ്പനിക്ക് 140-ഓളം ജീവനക്കാരാണുള്ളത്. അതിൽ ഏതാണ്ട് 40-50 ശതമാനം പേർക്കും ഇസോപ് പദ്ധതിപ്രകാരം കമ്പനിയുടെ തന്നെ ഓഹരികൾ സമ്മാനമായി നൽകിയിട്ടുണ്ട്. കമ്പനിയുടെ ഏഴു ശതമാനം ഓഹരികളാണ് ഇത്തരത്തിൽ ജീവനക്കാർക്കായി നീക്കിവെച്ചിട്ടുള്ളത്. ഇത് രണ്ടാം തവണയാണ് ജീവനക്കാർക്ക് ബൈ-ബാക്ക് അവസരം ലഭിക്കുന്നത്. രണ്ടു വർഷം മുമ്പ് കമ്പനിയിലെ നിക്ഷേപകർ ജീവനക്കാരിൽനിന്ന് ഓഹരികൾ വാങ്ങിയിരുന്നു. അന്ന് ഏഴു കോടി രൂപയാണ് ജീവനക്കാർക്ക് ലഭിച്ചത്. മെഡ്‌ടെക് കമ്പനികളിൽ അപൂർവമാണ് ജീവനക്കാർക്കുള്ള ഓഹരിയും ബൈ-ബാക്കുമൊക്കെ. ജീവനക്കാരോടുള്ള നന്ദിസൂചകമാണ് ഇത്തരത്തിലുള്ള സമ്മാനങ്ങളെന്ന് ആക്‌സിയോ ബയോ സൊലൂഷൻസ് സ്ഥാപകനും സി.ഇ.ഒ.യുമായ ലിയോ മാവേലി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/6pNd5sW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages