ഗല്‍വാന്‍ താഴ്വരയിലെ ത്യാഗം വെറുതെയാകില്ല- വ്യോമസേനാമേധാവി - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Friday, June 19, 2020

ഗല്‍വാന്‍ താഴ്വരയിലെ ത്യാഗം വെറുതെയാകില്ല- വ്യോമസേനാമേധാവി

ന്യൂഡൽഹി: ഗൽവാൻ താഴ്വരയിൽ ചൈനയുമായുള്ള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് വ്യോമസേനാ മേധാവി ആർ.കെ.എസ്. ഭദൗരിയ. ഹൈദരാബാദിന് സമീപമുള്ള എയർഫോഴ്സ് അക്കാദമിയിൽ നടന്ന സംയുക്ത ബിരുദ പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽപോലും ഇന്ത്യയൻ സൈനികർ നടത്തിയ ധീരമായ പോരാട്ടം ഇന്ത്യയുടെ പരമാധികാരം എന്തു വിലകൊടുത്തും സംരക്ഷിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്റെ ഉദാഹരണമാണ്. സമാധാനം ഉറപ്പുവരുത്താനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും ഏത് ആക്സമിക സാഹചര്യങ്ങളെയും നേരിടാൻ തയ്യാറാണെന്നും എയർ ചീഫ് മാർഷൽ ഭദൗരിയ വ്യക്തമാക്കി. ഇന്ത്യ-ചൈന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ലഡാക്കിലെ ലേ അദ്ദേഹം സന്ദർശിച്ചിരുന്നു. സേനയുടെ പോർവിമാനങ്ങൾ അതിജാഗ്രതയോടെ നിൽക്കവേ, സന്നാഹങ്ങൾ വിലയിരുത്താനാണ് അദ്ദേഹം മുൻകൂട്ടി നിശ്ചയിക്കാതെ എത്തിയത്. സംയുക്തസേനാമേധാവി ബിപിൻ റാവത്തുമായും കരസേനാമേധാവി എം.എം. നരവണെയുമായുമുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഭദൗരിയ ലേയിലെയും ശ്രീനഗറിലെയും വ്യോമസേനാകേന്ദ്രങ്ങളിലെത്തിയത്. രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് പോയതെന്നും പ്രശ്നങ്ങൾ കൈകാര്യംചെയ്യാൻ ശ്രീനഗറിലെയും ലേയിലെയും വ്യോമകേന്ദ്രങ്ങളിൽ മുൻനിര യുദ്ധവിമാനങ്ങളെ ഒരുക്കിനിർത്തിയിട്ടുണ്ടെന്നും ഉന്നത സർക്കാർവൃത്തങ്ങൾ പറഞ്ഞു. ലഡാക്കിനടുത്തുള്ള കേന്ദ്രത്തിൽ മിറാഷ് യുദ്ധവിമാനവും നിലയുറപ്പിച്ചിട്ടുണ്ട്. അവിടെനിന്ന് മിനിറ്റുകൾക്കകം പങോങ് സോ തടാകത്തിനുമുകളിലും മറ്റുസ്ഥലങ്ങളിലും പറന്നെത്താൻ കഴിയും. ബാലാകോട്ട് കഴിഞ്ഞവർഷം മിന്നലാക്രമണം നടത്തിയത് മിറാഷ് യുദ്ധവിമാനങ്ങളാണ്. അതിർത്തിയിലെ ഏതുസാഹചര്യവും നേരിടാൻ സുഖോയ്- ജാഗ്വാർ യുദ്ധവിമാനങ്ങളും ജാഗ്രതയിലാണ്. ലഡാക്കിൽ യഥാർഥ നിയന്ത്രണരേഖയിൽ ചൈനീസ് പട്ടാളത്തെ പ്രതിരോധിക്കാൻ കരസേനനടത്തുന്ന ശ്രമങ്ങളെ സഹായിക്കാനായി അപ്പാച്ചെ, ചിനൂക് ഹെലികോപ്റ്ററുകളും വെള്ളിയാഴ്ച എത്തി. ലേയിലെ വ്യോമകേന്ദ്രത്തിൽ ഏതാക്രമണത്തെയും പ്രതിരോധിക്കാൻ ശേഷിയുള്ള ഇരട്ട എൻജിൻ യുദ്ധവിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. അംബാല, ആദംപുർ, ഹൽവാര, ബറേലി എന്നിവിടങ്ങളിലെ വ്യോമത്താവളങ്ങളെല്ലാം രണ്ടുദിവസമായി അതിജാഗ്രതയിലാണ്. Content Highlight:Wont let sacrifice at galwan valley go in vain": Air Force Chief


from mathrubhumi.latestnews.rssfeed https://ift.tt/3fHXg5O
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages