ഇ വാർത്ത | evartha
കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ നാലാം സ്ഥാനത്ത്: സ്ഥിതിഗതികൾ ഗുരുതരം
ലോകത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ നാലാം സ്ഥാനത്തെത്തി. ബ്രിട്ടൻ, സ്പെയിൻ എന്നീ രാജ്യങ്ങളെ ഇന്ത്യ ഒറ്റദിവസംകൊണ്ട് മറികടന്നാണ് ഇന്ത്യയിൽ രോഗികളുടെ എണ്ണം ഉയർന്നത്. ഴാഴ്ചത്തെ രാജ്യത്തെ കോവിഡ് കണക്കുകൾ കൂടി പരിഗണിക്കുമ്പോഴാണ് ഇന്ത്യ നാലാം സ്ഥാനത്തേക്കെത്തുന്നത്.
ഇന്ത്യയിലെ കോവിഡ് കണക്കുകൾ വ്യക്തമാക്കുന്ന കോവിഡ്19 ഇന്ത്യ ഡോട്ട് ഓർഗ് വെബ്സൈറ്റിന്റെ കണക്കുകൾ പ്രകാരം 2.97 ലക്ഷമാണ് രാജ്യത്തെ രോഗികൾ. ഒടുവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം രാജ്യത്ത് 9,846 പേർക്കു കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു.ഇതു കൂടി ഉൾപ്പെടുത്തിയാണ് ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയരുന്നത്.
എന്നാൽ വേൾഡോമീറ്റർ, ലോകാരോഗ്യ സംഘടന, ജോണ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി എന്നിവയുടെ കണക്കുകളിൽ ഇന്ത്യ ആറ്, അഞ്ച് സ്ഥാനങ്ങളിലാണ്. ഉടൻതന്നെ ഇന്ത്യയുടെ കണക്കുകൾ അപ്ഡേറ്റ് ചെയ്യപ്പെടുമെന്നാണ് റിപ്പാർട്ടുകൾ.
20.7 ലക്ഷം രോഗികളുള്ള അമേരിക്ക, 7.7 ലക്ഷം രോഗികളുള്ള ബ്രസീൽ, 5.02 ലക്ഷം രോഗികളുള്ള റഷ്യ എന്നീ രാജ്യങ്ങളാണ് കോവിഡ് കണക്കിൽ ഇന്ത്യക്കു മുന്നിലുള്ളത്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2MRgadT
via IFTTT
No comments:
Post a Comment