ഇ വാർത്ത | evartha
കോവിഡ് ലക്ഷണങ്ങളിൽ ഒന്നുകൂടിയെത്തി, ചെങ്കണ്ണ്
കോവിഡ് ബാധയുടെ ലക്ഷണങ്ങൾ പലതാണ്. വരണ്ട ചുമയും തൊണ്ടവേദനയും ഉയര്‍ന്ന പനിയുമെല്ലാം കോവിഡ് ബാധയുടെ പ്രധാന ലക്ഷണങ്ങളാണ്. ഇവയോടൊപ്പം ചെങ്കണ്ണും പ്രാഥമിക രോഗലക്ഷണങ്ങളിൽ ഉൾപ്പെടുമെന്നാണ് പുതിയ വെളിപ്പെടുത്തൽ. “കനേഡിയൻ ജേണൽ ഓഫ് ഓഫ്താൽമോളജി’യിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
കോവിഡ് സ്ഥിരീകരിച്ചവരിൽ ചിലർ ചെങ്കണ്ണ് ലക്ഷണവും കാണിക്കുന്നുണ്ടെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാർച്ചിൽ കാനഡയിൽ ചെങ്കണ്ണിന് ചികിത്സ തേടിയ 29-കാരിക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് ബാധിതനായ ഒരാള്‍ പ്രാഥമികഘട്ടത്തിൽ ശ്വാസകോശ അസ്വസ്ഥതകളെക്കാൾ ചെങ്കണ്ണ് ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുകയെന്നും പഠനം പറയുന്നു.
കോവിഡ് കേസുകളിൽ 15 ശതമാനത്തിലും രണ്ടാമത്തെ രോഗലക്ഷണം ചെങ്കണ്ണാണെന്ന് പഠനം കണ്ടെത്തിയതായും ആൽബെർട്ട യൂണിവേഴ്സിറ്റിയിലെ അസി. പ്രൊഫസർ കാർലോസ് സൊളാർട്ടി ചൂണ്ടിക്കാട്ടി.നേത്രരോഗക്ലിനിക്കുകളിലെ ആരോഗ്യപ്രവർത്തകർ മതിയായ ജാഗ്രതപാലിക്കണമെന്നും പഠനം നിർദേശിക്കുന്നുണ്ട്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2BjiaJr
via IFTTT
No comments:
Post a Comment