എന്റെ സഖാവേ.. ടി.പി ചന്ദ്രശേഖരന്റെ ചിത്രം പങ്കുവെച്ച് കെ.കെ രമ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Thursday, June 11, 2020

എന്റെ സഖാവേ.. ടി.പി ചന്ദ്രശേഖരന്റെ ചിത്രം പങ്കുവെച്ച് കെ.കെ രമ

കണ്ണൂർ: കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഭാര്യ കെ.കെ രമ. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ച് വരികയായിരുന്ന സിപിഎം നേതാവ് പി.കെ കുഞ്ഞനന്തന്റെ മരണവാർത്ത വന്നതിന് പിന്നാലെയാണ് കെ.കെ രമ ഫെയ്സ്ബുക്കിൽ ചന്ദ്രശേഖരൻ ഭക്ഷണം വിളമ്പുന്ന ചിത്രം പങ്കുവെച്ചത്. എന്റെ സഖാവെ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ടി.പി ചന്ദ്രശേഖൻ വധക്കേസിൽ 13-ാം പ്രതിയായിരുന്ന കുഞ്ഞനന്തൻ അസുഖത്തെത്തുടർന്ന് കഴിഞ്ഞവർഷം ജനവരി 14 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. വയറ്റിലെ അണുബാധ മൂർച്ഛിച്ചതിനെത്തുടർന്ന് ഞായറാഴ്ച രാവിലെ ഐ.സി.യുവിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയോടെയാണ് മരണം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി കുഞ്ഞനന്തനെ സന്ദർശിച്ചിരുന്നു. Content Highlight: Rema shared the picture of TP Chandrasekharan in social media


from mathrubhumi.latestnews.rssfeed https://ift.tt/2Yq4nIZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages