കുട്ടികളുടെ അശ്ലീല വീഡിയോ: ഗേ ഡേറ്റിങ് സൈറ്റിലെ സൗഹൃദത്തില്‍നിന്ന് വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Saturday, June 20, 2020

കുട്ടികളുടെ അശ്ലീല വീഡിയോ: ഗേ ഡേറ്റിങ് സൈറ്റിലെ സൗഹൃദത്തില്‍നിന്ന് വാട്‌സാപ്പ് ഗ്രൂപ്പിലേക്ക്

കൊച്ചി: കുട്ടികളുടെ അശ്ലീലവീഡിയോ പ്രചരിപ്പിച്ച വാട്സാപ്പ് ഗ്രൂപ്പിലേക്ക് അംഗങ്ങളെത്തിയത് ഗേ ഡേറ്റിങ് സൈറ്റിൽനിന്നുണ്ടായ സൗഹൃദത്തിൽനിന്ന്. എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റുചെയ്ത ഗ്രൂപ്പ് അഡ്മിനിൽനിന്നാണ് ഈ വിവരം ലഭിച്ചത്. ഗേ ഡേറ്റിങ് സൈറ്റുകളിൽ സൗഹൃദത്തിനെത്തുന്നവരിൽനിന്ന് വിചിത്രമായ ലൈംഗിക താത്പര്യങ്ങൾ പ്രകടിപ്പിക്കുന്നവരെ കണ്ടെത്തുകയാണ് ആദ്യംചെയ്യുന്നത്. ശേഷം ഇവരുടെ താത്പര്യം ഉറപ്പിക്കാൻ വ്യക്തിപരമായി അശ്ലീലവീഡിയോകൾ അയച്ചുനൽകും. പിന്നീട് ഇവരെ ചേർത്ത് ഗ്രൂപ്പുകൾ രൂപപ്പെടുത്തും. പ്രതികൾ ഗേ ഡേറ്റിങ് സൈറ്റായ പ്ലാറ്റ്ഫോമിലാണ് സൗഹൃദം തുടങ്ങിയത്. അശ്ലീലവീഡിയോകൾ പ്രചരിപ്പിക്കുന്ന നിരവധി വാട്സാപ്പ് ഗ്രൂപ്പുകളിൽ അംഗമായ തൃശ്ശൂർ കൂട്ടുപാത സ്വദേശി എൻ.കെ. സുരേഷ് ഗ്രൂപ്പിൽ കണ്ടുമുട്ടിയ ചേർത്തല അർത്തുങ്കൽ സ്വദേശി പി.ബി. മാനുവലുമായി സൗഹൃദത്തിലായി. മാനുവലിനെക്കൊണ്ട് ഫ്രണ്ട്സ് എന്ന വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. ഗ്രൂപ്പിലേക്ക് പിന്നീട് ഇതേസൈറ്റിൽനിന്ന് മലയാളികളെ കണ്ടെത്തി അംഗങ്ങളായി ചേർത്തു. സുരേഷും, മാനുവലും നിലവിൽ റിമാൻഡിലാണ്. ഫ്രണ്ട്സ് വാട്ട്സാപ്പ് ഗ്രൂപ്പിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ അംഗങ്ങളാണെന്ന് ഫോൺനമ്പർ പരിശോധിച്ചതിലൂടെ പോലീസ് കണ്ടെത്തി. പ്രാഥമികാന്വേഷണത്തിൽ ഗ്രൂപ്പിലെ അംഗങ്ങളായിരുന്ന 13 പേരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് എറണാകുളം എ.സി.പി. കെ. ലാൽജി പറഞ്ഞു. കുട്ടികളുടെ അശ്ലീല വീഡിയോകൾക്ക് പണം ഈടാക്കുന്ന രീതിയുണ്ട്. എന്നാൽ ഈ ഗ്രൂപ്പുകൾ മുഖേന സാമ്പത്തികമായ ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നാണ് മനസ്സിലായതെന്നും ലാൽജി കൂട്ടിച്ചേർത്തു. ഗ്രൂപ്പുകളുടെ എണ്ണത്തിൽ കുറവുണ്ട് ഓപ്പറേഷൻ പി. ഹണ്ടിന്റെ ഭാഗമായി കേരളത്തിൽ കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചിരുന്ന ഗ്രൂപ്പുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾക്ക് അതിർത്തിയില്ല. അതിനാൽതന്നെ എല്ലാ സംസ്ഥാനങ്ങളോടും നടപടിവേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. -മനോജ് എബ്രഹാം(സൈബർ ഡോം മേധാവി) Content Highlights:


from mathrubhumi.latestnews.rssfeed https://ift.tt/3fNJTkx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages