അഹമ്മദാബാദ്: ഗുജറാത്തിൽ കോവിഡ് സ്ഥിരീകരിച്ച മലയാളി വനിതയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഹമ്മദാബാദ് മേഘാനി നഗറിലെ നേതാജി അപ്പാർട്ട്മെന്റിൽ താമസിക്കുന്ന മിനു നായരുടെ(48) മൃതദേഹമാണ് വ്യാഴാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. അഹമ്മദാബാദ് ഭദ്രയിൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ പബ്ളിക് പ്രോസിക്യൂട്ടർ ഓഫീസിൽ സ്റ്റെനോഗ്രാഫറായിരുന്നു. ഒരാഴ്ചയായി പനി ബാധിച്ച ഇവർ സിവിൽ ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തി. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാമെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയശേഷം തൂങ്ങിമരിച്ചു. ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന മിനുവിന്റെ അമ്മ പാലക്കാടും അച്ഛൻ തിരുവനന്തപുരവും സ്വദേശികളാണ്. മകൾ വിവാഹിതയായി ഓസ്ട്രേലിയയിലാണ്. പ്ളസ് ടു വിദ്യാർഥിയായ ഒരു മകനുണ്ട്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlights: malayali covid patient commits suicide in gujarat
from mathrubhumi.latestnews.rssfeed https://ift.tt/3dgN0zy
via
IFTTT
No comments:
Post a Comment