ന്യൂഡൽഹി: ലഡാക്കിലെ ഗൽവാൻ താഴ്വരയിലുണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിൽ നാൽപതിലേറെ ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രിയും മുൻ കരസേനാമേധാവിയുമായജനറൽ വി.കെ. സിങ്. നമുക്ക് 20 സൈനികരുടെ ജീവൻ നഷ്ടമായെങ്കിൽ അതിന്റെ ഇരട്ടിയിലേറെ ചൈനീസ് സൈനികരെ ഇന്ത്യ വധിച്ചുവെന്ന് വി.കെ. സിങ് വ്യക്തമാക്കി. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ വിവരങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ ഇതാദ്യമായാണ് കേന്ദ്രസർക്കാർ തലത്തിൽ ഒരാൾ പ്രതികരിക്കുന്നത്. സംഘർഷത്തിൽ ചൈനയ്ക്കുണ്ടായ നഷ്ടം അവർ മറച്ചുവയ്ക്കുകയാണ്. 1962ലെ യുദ്ധത്തിലുണ്ടായ നഷ്ടങ്ങൾ പോലും മറച്ചുവച്ചവരാണ് ചൈന. ഗൽവാനിലുണ്ടായ നഷ്ടങ്ങളും ചൈനീസ് ഭാരണകൂടം ഒരിക്കലും തുറന്നുപറയാൻ പോകുന്നില്ലെന്നും വി.കെ. സിങ് അഭിപ്രായപ്പെട്ടു. പിടികൂടിയ ഇന്ത്യൻ സൈനികരെ ചൈന വിട്ടയച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസം ചില മാധ്യമങ്ങളിൽ കണ്ടു. സംഘർഷ സമയത്ത് അതിർത്തി കടന്ന ചൈനീസ് സൈനികരെ ഇന്ത്യയും തടവിലാക്കിയിരുന്നു. പിന്നീട് ഇവരെ ചൈനയ്ക്ക് വിട്ടുനൽകിയതായും വി.കെ. സിങ് വെളിപ്പെടുത്തി. തിങ്കളാഴ്ച രാത്രിയാണ് ഗൽവാൻ താഴ്വരയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടിയിരുന്നത്. ഒരു കേണൽ ഉൾപ്പടെ 20 സൈനികരുടെ ജീവനാണ് സംഘർഷത്തിൽ ഇന്ത്യക്ക് നഷ്ടമായത്. 43 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും നഷ്ടങ്ങളെക്കുറിച്ച് ചൈന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. content highlights:If we lost 20 soldiers, more than double were killed on Chinese side: V.K. Singh
from mathrubhumi.latestnews.rssfeed https://ift.tt/3drD3jb
via
IFTTT
No comments:
Post a Comment