ഇ വാർത്ത | evartha
വണ്ടിയോട്ടവും തെറിവിളിയും മാത്രം മിച്ചം: ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച സ്വിഗ്ഗിക്കെതിരെ ജീവനക്കാർ സമരത്തിൽ
തങ്ങളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെതിരെ സ്വിഗ്ഗി ഭക്ഷണ വിതരണക്കാർ നടത്തുന്ന സമരം മൂന്നാം ദിവസത്തിലെത്തി. എന്നാൽ, വിഷയത്തിൽ ഇതുവരെ മാനേജ്മെന്റ് ചർച്ചയ്ക്ക് തയാറായിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു.
ഭക്ഷണം വിതരണം ചെയ്യുവാൻ ആത്മാർത്ഥതയോടെയാണ് ജോലി ചെയ്യുന്തെങ്കിലും ജീവനക്കാരെ തഴയുന്ന നടപടിയാണ് സ്വിഗ്ഗിയിൽ നിന്നുമുണ്ടാകുന്നതെന്ന് അവർ പറയുന്നു. നിരന്തരമായി വാഹനം ഓടിയും ഭക്ഷണം താമസിക്കുന്നതിന് ഉപഭോക്താക്കളുടെ ചീത്തവിളികൾ മുഴുവൻ കേൾക്കുന്നുവെങ്കിലും ജീവനക്കാരുടെ ഇൻസെന്റീവ് അടക്കമുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
3000ലേറെ ഡെലിവറി ജീവനക്കാർ സമരത്തിലായതോടെ തിരുവനന്തപുരംം ജില്ലയിലെ സ്വിഗ്ഗി ആപ് സേവനങ്ങൾ നിലച്ചിരിക്കുയാണ്. കോവിഡ് സാന്പത്തിക പ്രതിസന്ധിയേത്തുടർന്നാണ്് ആനുകൂല്യങ്ങൾ വൈട്ടിക്കുറച്ചതെന്നും ജീവനക്കാർ സഹകരിക്കണമെന്നുമാണ് മാനേജ്മെന്റ് നിലപാട്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3dZRjAr
via IFTTT
No comments:
Post a Comment