ഇന്ത്യയും ചൈനയും അടിപിടിയിലേക്കെത്തിയിരിക്കുന്നു; അവരെ സഹായിക്കും- ട്രംപ് - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Saturday, June 20, 2020

ഇന്ത്യയും ചൈനയും അടിപിടിയിലേക്കെത്തിയിരിക്കുന്നു; അവരെ സഹായിക്കും- ട്രംപ്

വാഷിങ്ടൺ: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്നം പരിഹരിക്കുന്നതിന് തങ്ങൾ ഇരുകൂട്ടരുമായി സംസാരിച്ചുവരികയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് വളരെ കഠിനമായ സാഹചര്യമാണ്. ഞങ്ങൾ ഇന്ത്യയുമായി സംസാരിക്കുന്നു, ഞങ്ങൾ ചൈനയുമായി സംസാരിക്കുന്നു. അവർക്ക് അവിടെ വലിയ പ്രശ്നമുണ്ട്, വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെട്രംപ് പറഞ്ഞു. അവർ അടിപിടിയിലേക്ക് എത്തിയിരിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങൾ അവരെ സഹായിക്കാൻ ശ്രമിക്കും, അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നത്തിൽ മധ്യസ്ഥതവഹിക്കാമെന്ന് കഴിഞ്ഞ മാസവും ട്രംപ് വാഗ്ദാനംചെയ്തിരുന്നു. എന്നാൽ ഇരുരാജ്യങ്ങളും ഇത് നിരസിക്കുകയുണ്ടായി. ഇതിനിടെ ലഡാക്ക് സംഘർഷത്തിൽ ചൈനീസ് സൈന്യത്തെ കുറ്റപ്പെടുത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ രംഗത്തെത്തി.പീപ്പിൾസ് ലിബറേഷൻ ആർമിയാണ് ഇന്ത്യയുമായുള്ള അതിർത്തിയിലെ സംഘർഷം വർദ്ധിപ്പിച്ചത്. ദക്ഷിണ ചൈനാ കടലിനെ സൈനികവൽകരിക്കുകയും അവിടെ കൂടുതൽ പ്രദേശങ്ങൾ നിയമവിരുദ്ധമായി അവകാശപ്പെടുകയും ചെയ്യുന്നു. സുപ്രധാന കടൽ പാതകളെ ഭീഷണിപ്പെടുത്തുന്നു, പോംപിയോ പറഞ്ഞു. Content Highlights:India and China have 'come to blows', will try to help them, says Donald Trump


from mathrubhumi.latestnews.rssfeed https://ift.tt/2BqUvXH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages