വിമാന, തീവണ്ടി യാത്രയ്ക്ക് ആരോഗ്യസേതു നിർബന്ധമല്ലെന്ന് കേന്ദ്ര സർക്കാർ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Friday, June 12, 2020

വിമാന, തീവണ്ടി യാത്രയ്ക്ക് ആരോഗ്യസേതു നിർബന്ധമല്ലെന്ന് കേന്ദ്ര സർക്കാർ

ബെംഗളൂരു: വിമാന, ട്രെയിൻ യാത്രയ്ക്ക് ആരോഗ്യസേതു ആപ്പ് നിർബന്ധമല്ലെന്ന് കേന്ദ്ര സർക്കാർ കർണാടക ഹൈക്കോടതിയെ അറിയിച്ചു. വിമാന, തീവണ്ടി യാത്രയ്ക്ക് യാത്രക്കാരൻ നൽകുന്ന സത്യവാങ്മൂലം മതി. ആരോഗ്യസേതു ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവർ മാത്രം ആപ്പ് ഉപയോഗിച്ചാൽ മതിയെന്നും കോടതിയെ അറിയിച്ചു. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് ഇ.എസ്. ഇന്ദിരേഷ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ അഡീഷണൽ സോളിസിറ്റർ ജനറൽ എം.എൻ. നർഗുണ്ടാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. വിമാന, തീവണ്ടി യാത്രയ്ക്ക് ആരോഗ്യസേതു നിർബന്ധമാക്കിയതിനെതിരെ സൈബർ സെക്യൂരിറ്റി പ്രവർത്തകനായ അനിവർ അരവിന്ദാണ് പൊതുതാത്പര്യ ഹർജി നൽകിയത്. ഹർജിയിലെ തുടർവാദം ജൂലായ് പത്തിലേക്ക് മാറ്റി. രാജ്യത്ത് 35 ശതമാനം പേർക്കുമാത്രമാണ് സ്മാർട്ട് ഫോൺ ഉള്ളതെന്നും ആരോഗ്യസേതു ആപ്പ് യാത്രയ്ക്ക് നിർബന്ധമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നുമാണ് അനിവർ അരവിന്ദ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഹർജിയിൽ വിശദീകരണമാവശ്യപ്പെട്ട് ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് നൽകിയിരുന്നു. Content Highlight: Arogya Setu app not mandatory for passengers travelling by air or rail, says government


from mathrubhumi.latestnews.rssfeed https://ift.tt/3hmrnBe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages