സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു, മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടു പോയി - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Thursday, June 18, 2020

സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു, മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടു പോയി

തൃശ്ശൂർ: അന്തരിച്ച സംവിധായകൻ സച്ചിയുടെ മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടു പോയി. ഹൈക്കോടതി പരിസരത്ത് 9.30 മുതൽ 10 മണി വരെ പൊതുദർശനത്തിനു വെയ്ക്കും. അതു കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടു പോകും. വൈകീട്ട് നാലരയ്ക്ക് രവിപുരത്തെ ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ ചേംബർ ഹാളിലാണ് പൊതു ദർശനത്തിനു വയ്ക്കുക. എട്ടു വർഷത്തോളം ഹൈക്കോടതി അഭിഭാഷകനായിരുന്നു. അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമാപ്രവർത്തകരെത്തും. അതിനു ശേഷമാണ് തമ്മനത്തെ വീട്ടിൽ കൊണ്ടു പോകുന്നത്. അവിടെയും പൊതു ദർശനനത്തിന് വെയ്ക്കും. 13 വർഷമായി സിനിമാമേഖലയിൽ സജീവമായിരുന്നു സച്ചി. പൃഥ്വിരാജിനെ നായകനാക്കി അടുത്ത ചിത്രം സംവിധാനം ചെയ്യാനിരിക്കെയാണ് സച്ചി വിടവാങ്ങിയത്. സച്ചി എഴുതുന്ന ഏതു തിരക്കഥയിലും അഭിനയിക്കാൻ താൻ തയ്യാറാണെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന സച്ചിയെ കാണാൻ പൃഥ്വിരാജ്, ബിജു മേനോൻ, സുരേഷ് കൃഷ്ണ, രഞ്ജിത്ത് എന്നിവർ എത്തിയിരുന്നു. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വ്യാഴാഴ്ച്ച രാത്രിയോടെയായിരുന്നു സച്ചിയുടെ അന്ത്യം. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടർന്നാണ് അദ്ദേഹത്തിന്റെ നില ഗുരുതരമായത്. പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നിരവധി ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ സച്ചി രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്. പൃഥ്വിരാജിനെ നായകനാക്കി 2015 ൽ പുറത്തിറങ്ങിയ അനാർക്കലിയാണ് ആദ്യ ചിത്രം. പൃഥ്വി-ബിജു മേനോൻ കോമ്പോയിൽ ഒരുങ്ങിയ അയ്യപ്പനും കോശിയും 2020 ലെ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറി. തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരാണ് സച്ചിയുടെ ജനനം. കൊമേഴ്സിൽ ബിരുദവും, എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കിയ സച്ചി കേരള ഹൈക്കോടതിയിൽ എട്ട് വർഷത്തോളം പ്രാക്ടീസ് ചെയ്തിരുന്നു. മലയാള സിനിമയിലെ ഹിറ്റ് കോമ്പോ ആയിരുന്നു സച്ചി-സേതു തിരക്കഥാകൃത്തുക്കൾ. പൃഥ്വിരാജ് നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ചോക്ലേറ്റ്സിന് തിരക്കഥ ഒരുക്കിയാണ് ഈ കൂട്ടുകെട്ടിന്റെ തുടക്കം. ചോക്ലേറ്റിന്റെ വിജയത്തോടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി സച്ചി -സേതു കോമ്പോ മാറി. റോബിൻഹുഡ്, മെയ്ക്കപ്പ് മാൻ, സീനിയേഴ്സ് എന്നീ ചിത്രങ്ങൾ മികച്ച വിജയം നേടി. 2011 ൽ പുറത്തിറങ്ങിയ ഡബിൾസ് എന്ന ചിത്രത്തിന്റെ പരാജയത്തോടെ ഈ കൂട്ടുകെട്ട് വേർപിരിഞ്ഞു. പിന്നീട് റൺ ബേബി റൺ, ചേട്ടായീസ്, ഷെർലക് ടോംസ്, രാമലീല, ഡ്രൈവിങ് ലൈസൻസ് എന്നീ ചിത്രങ്ങളിൽ സ്വതന്ത്ര തിരക്കഥാകൃത്തായി. 2015-ൽ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ അനാർക്കലിയിലൂടെ സംവിധാനരംഗത്തേക്ക്. ചിത്രം മികച്ച വിജയമായി. 2020-ൽ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും ഈ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ചാർട്ടിൽ ഇടം നേടി. ഈ രണ്ട് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയതും സച്ചിയാണ്. കലാമൂല്യത്തോടൊപ്പം കമ്മേഴ്സ്യൽ ചേരുവകളും ചേർന്ന ചിത്രങ്ങളുടെ സംവിധായകനായിരുന്നു സച്ചി. Content Highlights : director sachys eyes donated deadbody taken to kochi cremation


from mathrubhumi.latestnews.rssfeed https://ift.tt/2YhbTXT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages