ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍-ഡബ്ല്യു.എച്ച്.ഒ.മേധാവി - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Friday, June 19, 2020

ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍-ഡബ്ല്യു.എച്ച്.ഒ.മേധാവി

ജനീവ: ലോകം കൊറോണ മഹാമാരിയുടെ പുതിയതും അപകടകരവുായ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന മേധാവിയുടെ മുന്നറിയിപ്പ്. മഹാമാരി അതിവേഗത്തിലാണ് വ്യാപിക്കുന്നത്. കഴിഞ്ഞ ദിവസം 150,000 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിതെന്നും ഡബ്ല്യു.എച്ച്.ഒ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. വൈറസ് പുതിയതും അപകടകരവുമായ ഘട്ടത്തിലാണ്, മഹാമാരി തടയുന്നതിന് നിയന്ത്രണ നടപടികൾ ഇനിയും ആവശ്യമാണ്. പലർക്കും വീട്ടിലിരുന്ന് മടുപ്പുളവാക്കി. രാജ്യങ്ങൾ അവരുടെ സമൂഹത്തെ തുറന്ന് വിടാൻ ആഗ്രഹിക്കുന്നു അദ്ദേഹം പറഞ്ഞു. ചൈനയിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്ത അതേ സമയത്ത് തന്നെ ഇറ്റലിയിലും വൈറസ് ഉണ്ടായിരുന്നുവെന്ന പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ടെഡ്രോസിന്റെ മുന്നറിയിപ്പ്. വൈറസ് വ്യാപിക്കുന്നത് തടയുന്നതിന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ സാമ്പത്തിക തകർച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ വൈറസ് ഇപ്പോഴും അതിവേഗം പടരുന്നുണ്ട്. സാമൂഹിക അകലം, മാസ്ക് ധരിക്കുക, കൈ കഴുകൽ തുടങ്ങിയ നടപടികൾ ഇപ്പോഴും നിർണായകമാണെന്നും ടെഡ്രോസ് പറയുന്നു. അഭയാർഥികളുടെ എണ്ണം വളരെ കൂടുതലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, അവരിൽ 80 ശതമാനത്തിലധികം പേരും വികസ്വര രാജ്യങ്ങളിൽ താമസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. Content Highlights:World In "New And Dangerous Phase" Of Pandemic-WHO Chief


from mathrubhumi.latestnews.rssfeed https://ift.tt/2NcT2qt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages