ലോകത്ത് കോവിഡ് രോഗികള്‍ 89 ലക്ഷം കടന്നു; മരണം 4.66 ലക്ഷം പിന്നിട്ടു - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Saturday, June 20, 2020

ലോകത്ത് കോവിഡ് രോഗികള്‍ 89 ലക്ഷം കടന്നു; മരണം 4.66 ലക്ഷം പിന്നിട്ടു

വാഷിങ്ടൺ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒന്നര ലക്ഷത്തോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നാലായിരത്തിലേറെ മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണം 4.66 ലക്ഷം കടന്നു. കോവിഡ് കൂടുതൽ നാശം വിതച്ച അമേരിക്കയിൽ രോഗബാധിതർ 23 ലക്ഷം കടന്നു. 1,21,979 പേരുടെ ജീവൻ ഇതിനോടകം നഷ്ടമായി. കോവിഡ് മരണത്തിൽ രണ്ടാമതുള്ള ബ്രസീലിൽ മരണസംഖ്യ അരലക്ഷം കടന്നു. 10.70 ലക്ഷം പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. റഷ്യയിൽ മരണം 8000 കടന്നു. രോഗികളുടെ എണ്ണം ആറ് ലക്ഷത്തിലേക്ക് അടുക്കുന്നു. കോവിഡ് ബാധിതരിൽ നാലാമതുള്ള ഇന്ത്യയിൽ രോഗബാധിതർ നാല് ലക്ഷം കടന്നു. 13000ത്തിലേറെ പേർ മരിച്ചു. പെറുവിലും വൈറസ് വ്യാപിക്കുകയാണ്. രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. അതേസമയം ബ്രിട്ടണിലും സ്പെയ്നിലും ഇറ്റലിയിലും ജർമനിയിലും പുതിയ രോഗികൾ കുറവാണ്. ലോകത്താകമാനം 47.37 ലക്ഷത്തിലേറെ പേർ ഇതുവരെ രോഗമുക്തരായി. 37.07 ലക്ഷത്തോളം രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 55000ത്തോളം പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. content highlights: covid 19, covid death toll, covid positive cases


from mathrubhumi.latestnews.rssfeed https://ift.tt/2YkjAfW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages