കോഴിക്കോട്: 18 വർഷം മുമ്പത്തെ കവർച്ചക്കേസിലെ പ്രതികളെയടക്കം തിരിച്ചറിഞ്ഞത് വെറും മൂന്നുമാസംകൊണ്ട്. കോഴിക്കോട്ടെ വിവിധ സ്റ്റേഷനുകളിൽ കഴിഞ്ഞ 18 വർഷത്തെ ചെറുതും വലുതുമായ 100 കവർച്ചക്കേസിലെ 105 പിടികിട്ടാപ്പുള്ളികളെ തിരിച്ചറിയാനായി. അദ്ഭുതപ്പെടേണ്ട, ഓട്ടോമേറ്റഡ് ഫിംഗർ പ്രിന്റ് ഐഡന്റിഫിക്കേഷൻ സിസ്റ്റ(അഫിസ്)ത്തിന്റെ നേട്ടമാണിത്. വിവിധ ജില്ലകളിലെ കുറ്റവാളികളുടെ വിരലടയാളങ്ങൾ ഒരേസമയം ഒരു ബ്യൂറോയിൽ പരിശോധിക്കാനുള്ള ഏകീകൃതസംവിധാനം ഇതുവഴി നടപ്പായിരിക്കുകയാണ്. 2003-ൽ പെരുമണ്ണയിലെ പൊൻപാടം ജൂവലറിയിലെ കവർച്ചയാണ് 100 കേസുകളിൽ പ്രധാനപ്പെട്ടത്. ഇതരസംസ്ഥാനക്കാരായ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു. പെരുമണ്ണ വെള്ളായിക്കോട്ടെ ജൂവലറിയിൽനിന്ന് 100 പവൻ മോഷ്ടിച്ച കേസായിരുന്നു ഇത്. ഇത്രയും കുറ്റവാളികളെ തിരിച്ചറിയുന്നത് ഇതാദ്യമാണെന്ന് സിറ്റി പോലീസ് മേധാവി എ.വി. ജോർജ് പറഞ്ഞു. ഇതിനുപിന്നിൽ പ്രവർത്തിച്ച നാല് ഫിംഗർ പ്രിന്റ് ബ്യൂറോ ഉദ്യോഗസ്ഥർക്ക് റിവാർഡ് നൽകും. ജനുവരിമുതൽ മാർച്ച് വരെയുള്ള മൂന്നുമാസത്തിനുള്ളിലാണ് ഇത്രയുംപേരെ തിരിച്ചറിഞ്ഞത്. പോലീസ് ചരിത്രത്തിൽ ആദ്യമാണിത്. പഴയ കേസുകളിൽ പുനരന്വേഷണം നടത്തും. എന്താണ് അഫിസ് വിരലടയാളം ഉപയോഗിച്ച് കുറ്റവാളികളെ കണ്ടെത്തുന്ന സോഫ്റ്റ്വേർ സംവിധാനമാണ് അഫിസ് എന്ന ചുരുക്കപ്പേരിലുള്ള ഓട്ടോമേറ്റഡ് ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ സിസ്റ്റം. ജപ്പാൻ സോഫ്റ്റ്വേർ കമ്പനിയായ നിപ്പോണിന്റെ സഹായത്തോടെയാണ് അഫിസിന് കേരള പോലീസ് രൂപംനൽകിയത്. ഒരു വർഷമായി പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ചുവരികയാണ്. വിരലടയാളം ശേഖരിച്ചും വിശകലനംചെയ്തുമാണ് കുറ്റവാളികളെ തിരിച്ചറിയുന്നത്. അമേരിക്കൻ അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(എഫ്.ബി.ഐ.) ആണ് ആദ്യമായി ഈ സോഫ്റ്റ്വേർ ഉപയോഗിച്ചത്. നേരത്തെ ഫിംഗർപ്രിന്റ് വിദഗ്ധർ ലെൻസുകൾ വഴി വിരലടയാളങ്ങൾ വിശകലനംചെയ്യുന്ന രീതിയാണുണ്ടായിരുന്നത്. ഇത് ഏറെ ശ്രമകരവും കൂടുതൽ സമയമെടുക്കുന്നതുമാണ്. 100 കേസുകൾ കോഴിക്കോട് നഗരത്തിലേത് ഏറ്റവുംകൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞത് കോഴിക്കോട് ഫിംഗർ പ്രിന്റ് ബ്യൂറോയിലാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഓഫീസ് അറിയിച്ചു. അഫിസ് മുഖേന സംസ്ഥാനത്ത് കഴിഞ്ഞവർഷം 96 കേസുകളും 2020 മാർച്ച് 19 വരെയായി 200 കേസുകളിലുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിൽ 100 കേസുകൾ കോഴിക്കോട് നഗരത്തിലേതാണ്. ഇത്രയും കുറ്റവാളികളെ തിരിച്ചറിയുന്നത് ആദ്യം -സിറ്റി പോലീസ് മേധാവി Content Highlights:afis automated fingerprint identification system by kerala police
from mathrubhumi.latestnews.rssfeed https://ift.tt/37TLRgn
via
IFTTT
No comments:
Post a Comment