പൊതുസ്ഥലങ്ങളില്‍ അണുനാശിനി തളിച്ചതുകൊണ്ട് കൊറോണ വൈറസ് ഇല്ലാതാകില്ല-WHO - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Saturday, May 16, 2020

പൊതുസ്ഥലങ്ങളില്‍ അണുനാശിനി തളിച്ചതുകൊണ്ട് കൊറോണ വൈറസ് ഇല്ലാതാകില്ല-WHO

ജനീവ: ചില ലോകരാജ്യങ്ങളിൽ പതിവാക്കിയിരിക്കുന്നതു പോലെ പൊതുസ്ഥലങ്ങളിലും വീഥികളിലും അണുനാശിനി തളിക്കുന്നത് പുതിയ കൊറോണ വൈറസിനെ അകറ്റില്ലെന്ന് ലോകാരോഗ്യസംഘടന. കൂടാതെ ആരോഗ്യപരമായ ചിലഅപകടങ്ങൾ ഇതു മൂലം മനുഷ്യർക്കുണ്ടാകുമെന്നും ലോകാരോഗ്യസംഘടന(WHO)മുന്നറിയിപ്പ് നൽകി. തെരുവുകൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളും മറ്റവശിഷ്ടങ്ങളും അണുനാശിനിയെ നിർവീര്യമാക്കുകയാണ് ചെയ്യുന്നത്. അതിനാൽ ഇത്തരം സ്ഥലങ്ങളിൽ അണുനാശിനി തളിച്ചോ പുകച്ചോ കൊറോണവൈറസിനെയോ മറ്റു രോഗാണുക്കളെയോ അകറ്റാമെന്നത് തെറ്റിദ്ധാരണയാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു. എല്ലാ പ്രതലത്തിലും ഒരേ അളവിലും രീതിയിലും അണുനാശിനി തളിക്കുന്നത് പ്രായോഗികമല്ലെന്നും പലപ്പോഴും രോഗാണുക്കളെ നിഷ്ക്രിയമാകാനെടുക്കുന്ന സമയം വരെ അതിന്റെ ഫലം നിലനിൽക്കാനുള്ള സാധ്യത കുറവാണെന്നും ലോകാരോഗ്യസംഘടന പറയുന്നു. തെരുവുകളും പൊതുവഴികളും രോഗാണുക്കളുടെ സംഭരണശാലകളല്ലെന്നും പൊതുസ്ഥലങ്ങളിലെ അനാവശ്യമായ അണുനാശിനി പ്രയോഗം മനുഷ്യരിൽ ദോഷഫലങ്ങൾ ഉളവാക്കുമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി. ശാരീരികമായും മാനസികമായും ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല വൈറസ് ബാധിതനായ വ്യക്തിയുടെ ശരീരസ്രവങ്ങളിലുടെ രോഗം പകരുന്നത് തടയാൻ ഇത് മൂലം സാധിക്കില്ലെന്നും ഡബ്ല്യുഎച്ച്ഒ പുറത്തിറക്കിയ പ്രത്യേക കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്നു. ക്ലോറിനും അതുപോലെയുള്ള രാസവസ്തുക്കളും കണ്ണ്, ത്വക്ക്, ശ്വാസകോശം, ആമാശയം എന്നി ശരീരഭാഗങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കാനിടയുണ്ടെന്നും കുറിപ്പിൽ പറയുന്നു. പൊതുസ്ഥലങ്ങളിലെ അണുനാശിനി പ്രയോഗം ഫലപ്രദമല്ലെന്ന് പഠനം സൂചിപ്പിക്കുന്ന പോലെത്തന്നെ വീടുകൾക്കും കെട്ടിടങ്ങൾക്കുമുള്ളിലും ഇത് പ്രയോജനരഹിതമാണെന്നും ലോകാരോഗ്യസംഘടന പറയുന്നു. തുണിയോ മറ്റോ ഉപയോഗിച്ച് അണുനാശിനി പുരട്ടുകയാണ് വേണ്ടതെന്നും തളിക്കുന്നത് പ്രയോജനം ചെയ്യില്ലെന്നും ലോകാരോഗ്യസംഘടന പറയുന്നു. Content Highlights: Spraying Disinfectants In Open Doesnt Kill Coronavirus: WHO


from mathrubhumi.latestnews.rssfeed https://ift.tt/3dM0Ri2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages