‘വർക്ക് ഫ്രം ഹോം’ ഒരു സ്ഥിരം തൊഴിൽരീതിയാക്കുന്നു; കേന്ദ്രസർക്കാർ ജീവനക്കാർക്കായി മാർഗരേഖ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Wednesday, May 13, 2020

‘വർക്ക് ഫ്രം ഹോം’ ഒരു സ്ഥിരം തൊഴിൽരീതിയാക്കുന്നു; കേന്ദ്രസർക്കാർ ജീവനക്കാർക്കായി മാർഗരേഖ

ന്യൂഡൽഹി:കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കേന്ദ്രസർക്കാർ ജീവനക്കാർക്കായി ഏർപ്പെടുത്തിയ വീട്ടിലിരുന്നുള്ള ജോലി (വർക്ക് ഫ്രം ഹോം) പതിവു തൊഴിൽരീതിയാക്കാൻ വഴിയൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി കേന്ദ്രസർക്കാർ കരടു മാർഗരേഖ തയ്യാറാക്കി. വിവിധ മന്ത്രാലയങ്ങളോട് ഈ മാസം 21-നകം നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡിനെത്തുടർന്ന് 75 മന്ത്രാലയങ്ങൾ ജീവനക്കാർക്ക് വീട്ടിലിരുന്നുള്ള ജോലി നിർബന്ധമാക്കി. ഇതിൽ 57 മന്ത്രാലയങ്ങളിലെ 80 ശതമാനം ജോലികളും ഇ-ഓഫീസ് വഴിയായിക്കഴിഞ്ഞു. കേന്ദ്രമന്ത്രാലയങ്ങളുടെ ഇ-ഓഫീസ് കാര്യക്ഷമമാക്കാനും രഹസ്യസ്വഭാവം ഉറപ്പാക്കാനുമുള്ള സാങ്കേതികസൗകര്യങ്ങൾ നടപ്പാക്കാൻ നാഷണൽ ഇൻഫോമാറ്റിക് സെന്റ(എൻ.ഐ.സി)റിനെ ചുമതലപ്പെടുത്തി. ഭാവികാലനയമെന്ന തരത്തിൽ ജീവനക്കാർക്കു വർഷത്തിൽ 15 ദിവസം വീട്ടിലിരുന്നു ജോലിയെടുക്കാവുന്ന തരത്തിൽ മന്ത്രാലയങ്ങൾ പദ്ധതി തയ്യാറാക്കണമെന്നും കരടു മാർഗരേഖ നിർദേശിച്ചു. മാർഗരേഖയിലെ പ്രധാന നിർദേശങ്ങൾ * ജീവനക്കാർക്ക് ലാപ്ടോപ്പ്, ഇന്റർനെറ്റ് സൗകര്യം എന്നിവ ലഭ്യമാക്കണം. ഡേറ്റാ റീച്ചാർജിന് റീഇംപേഴ്സ്മെന്റ് നൽകണം. ഓഫീസ് ജോലിക്ക് ഔദ്യോഗിക ലാപ്ടോപ്പുകൾ മാത്രമേ ഉപയോഗിക്കാവൂ. * സെക്ഷൻ ഓഫീസർ മുതൽക്കുള്ള ഉദ്യോഗസ്ഥർക്കായി വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക് സജ്ജമാക്കണം. * രഹസ്യസ്വഭാവമുള്ള ഫയലുകൾ ഇ-ഓഫീസുകൾ വഴി കൈകാര്യം ചെയ്യരുത്. ഓരോ ഫയലുകൾ നീങ്ങുമ്പോഴും അടിയന്തരശ്രദ്ധ ക്ഷണിക്കാനായി ഇ-മെയിൽ, എസ്.എം.എസ്. അലർട്ടുകൾ നൽകണം. * ഉദ്യോഗസ്ഥരും ജീവനക്കാരും ഓഫീസ് സമയങ്ങളിൽ ഫോണിൽ ലഭ്യമായിരിക്കണം. സാങ്കേതിക ഉപകരണങ്ങളുടെയും വെബ്സൈറ്റുകളുടെയുമൊക്കെ സുരക്ഷ എൻ.ഐ.സി. ഉറപ്പാക്കണം. * ഓരോ മന്ത്രാലയങ്ങളും പ്രത്യേക ഹെൽപ്ഡെസ്ക് തുടങ്ങണം. കൂടാതെ ഒരു കേന്ദ്രീകൃത ഹെൽപ് ഡെസ്കും പ്രവർത്തിക്കും


from mathrubhumi.latestnews.rssfeed https://ift.tt/2Wvj7Xc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages