കോവിഡ് പ്രതിരോധത്തിന് അശ്വഗന്ധ ഉപയോഗിക്കാമെന്ന് ഗവേഷണഫലം - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Monday, May 18, 2020

കോവിഡ് പ്രതിരോധത്തിന് അശ്വഗന്ധ ഉപയോഗിക്കാമെന്ന് ഗവേഷണഫലം

ന്യൂഡൽഹി: ആയുർവേദ ഔഷധച്ചെടിയായ അശ്വഗന്ധ, കോവിഡ്-19 പ്രതിരോധത്തിനും ചികിത്സയ്ക്കും ഫലപ്രദമാണെന്ന് ഗവേഷണം. ഡൽഹി ഐ.ഐ.ടി. യും ജപ്പാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ഇൻഡസ്ട്രിയൽ സയൻസ് ആന്റ് ടെക്നോളജിയും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് അശ്വഗന്ധയുടെയും തേനീച്ചപ്പശയുടെയും കോവിഡ് പ്രതിരോധത്തിനുള്ള ഔഷധമൂല്യം കണ്ടെത്തിയത്. പഠനത്തിനായി സാർസ്-കോവി-2 ന്റെ പ്രധാന എൻസൈം എടുത്താണ് വൈറൽപകർച്ചയ്ക്ക് കാരണമാകുന്ന മെയിൻ പ്രോട്ടിയസ്(എംപ്രോ) എന്നറിയപ്പെടുന്ന പ്രോട്ടീൻ വേർതിരിച്ചത്. ഈ എൻസൈം മനുഷ്യരിൽ ഇല്ലാത്തതിനാൽ എംപ്രോയെ ലക്ഷ്യംെവക്കുന്ന സംയുക്തത്തിന് കുറഞ്ഞ വിഷാംശം മാത്രമാണുണ്ടാകുക. അതിനാൽ ഇത് വൈറസിനെതിരേയുള്ള ഫലപ്രദമായി മരുന്നാകുമെന്ന് ഡൽഹി ഐ.ഐ.ടി. ബയോടെക്നോളജി മേധാവി ഡി.സുന്ദർ പറഞ്ഞു. ''അശ്വഗന്ധയിൽനിന്ന് മരുന്ന് വികസിപ്പിക്കുന്നതിലൂടെ സമയവും ചെലവും ലാഭിക്കാനാകും. എന്നാൽ, മരുന്ന് വികസനത്തിന് സമയമെടുക്കും. ഇത് ഹൈഡ്രോക്സി ക്ലോറോക്വിനിനു പകരമായി ഉപയോഗിക്കാനുകുമോയെന്നും മരുന്നിന്റെ പ്രതിരോധമൂല്യത്തെക്കുറിച്ചും ആയുഷ് മന്ത്രാലയവും ആരോഗ്യകുടുംബക്ഷേമ മന്ത്രാലയവും യു.ജി.സി.യും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും പഠനം നടത്തുന്നുണ്ട്.'' -അദ്ദേഹം പറഞ്ഞു. Content highlight:Research shows that ashwagandha can be used for prevent covid 19


from mathrubhumi.latestnews.rssfeed https://ift.tt/2TfYfBq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages