ഇ വാർത്ത | evartha
ഡാറ്റാ ചോർച്ച ഉണ്ടായാൽ ആരു മറുപടി പറയും? ആരോഗ്യസേതു നിർബന്ധമാക്കിയത് നിയമവിരുദ്ധമെന്ന് ജസ്റ്റീസ് ബി എൻ ശ്രീകൃഷ്ണ
രാജ്യത്ത് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ വിമർശനവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് ബി എൻ ശ്രീകൃഷ്ണ രംഗത്ത്. ആരോഗ്യ സേതു നിർബന്ധമാക്കിയത് നിയമവിരുദ്ധമാണന്നും എന്തു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആപ്പ് നിർബന്ധമാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ആരോഗ്യ സേതു ആപ്പ് നടപ്പാക്കാനുള്ള തീരുമാനത്തിന് നിയമ പിൻബലമില്ല. നിയമനിർമാണം പാർലമെന്റിന്റെ ജോലിയാണെന്നും ജസ്റ്റീസ് ശ്രീകൃഷ്ണ പറഞ്ഞു. ആരോഗ്യ സേതു ഇല്ലാത്തവർക്ക് പിഴയും തടവും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡാറ്റാ ചോർച്ച ഉണ്ടായാൽ ആരു മറുപടി പറയുമെന്നും അദ്ദേഹം ചോദിച്ചു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3brxyzI
via IFTTT
No comments:
Post a Comment