രണ്ടാംതല സമ്പർക്കത്തിൽ എം.എൽ.എ.മാരും കളക്ടറും; നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കി - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Thursday, May 14, 2020

രണ്ടാംതല സമ്പർക്കത്തിൽ എം.എൽ.എ.മാരും കളക്ടറും; നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കി

തൃശ്ശൂർ: ചെന്നൈയിൽനിന്ന് വാളയാറിലെത്തിയ വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നിരീക്ഷണത്തിൽ പോകേണ്ടവരുടെ പട്ടികയിൽനിന്ന് ജില്ലയിലെ രണ്ടാംതല സമ്പർക്കത്തിലുള്ളവരെ ഒഴിവാക്കി. തൃശ്ശൂരിലെ മെഡിക്കൽ ബോർഡിന്റേതാണ് തീരുമാനം. അല്ലാത്തപക്ഷം ജില്ലയിലെ മിക്ക എം.എൽ.എ.മാരും മന്ത്രിയും ചീഫ് വിപ്പും കളക്ടറും പോലീസ് കമ്മിഷണറും എസ്.പി.യും ഡി.എം.ഒ.യുമെല്ലാം നിരീക്ഷണത്തിൽ പോകേണ്ടിവരുമായിരുന്നു. പാലക്കാട് ഡി.എം.ഒ.യുടെ റിപ്പോർട്ടുപ്രകാരം തൃശ്ശൂരിലെ ജനപ്രതിനിധികളായ ടി.എൻ. പ്രതാപൻ എം.പി.യും അനിൽ അക്കര എം.എൽ.എ.യും രോഗവ്യാപന സാധ്യത കുറഞ്ഞ പ്രാഥമികസമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.മന്ത്രി എ.സി. മൊയ്തീനും ചീഫ് വിപ്പ് കെ. രാജനും എം.എൽ.എ.മാരായ കെ.വി. അബ്ദുൾ ഖാദർ, ഗീതാ ഗോപി, ഇ.ടി. ടൈസൺ, വി.ആർ. സുനിൽകുമാർ, ബി.ഡി. ദേവസി, യു.ആർ. പ്രദീപ് കുമാർ എന്നിവർ അനിൽ അക്കര എം.എൽ.എ.യുമായി സമ്പർക്കം പുലർത്തിയിട്ടുണ്ട്. മേയ് 12-ന് തൃശ്ശൂർ കളക്ടറേറ്റിൽ എം.എൽ.എ.മാർ പങ്കെടുത്ത കോവിഡ് അവലോകനയോഗത്തിലാണ് ഇവരെല്ലാം പങ്കെടുത്തത്. കളക്ടർ, ഡി.എം.ഒ., കമ്മിഷണർ, എസ്.പി., എ.ഡി.എം., പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങിയ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.ഇതിനുശേഷമാണ് ഇപ്പോൾ നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുള്ള ടി.എൻ. പ്രതാപൻ എം.പി., രമ്യാ ഹരിദാസ് എം.പി., അനിൽ അക്കര എന്നിവർ ചേർന്ന് ഡി.സി.സി. ഒാഫീസിൽ പത്രസമ്മേളനം വിളിച്ചത്. ഇൗ പത്രസമ്മേളനത്തിൽ ബെന്നി ബെഹനാൻ എം.പി.യും പങ്കെടുത്തിരുന്നു. നഴ്സസ് ദിനത്തിൽ ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലുമെത്തി ടി.എൻ. പ്രതാപൻ നഴ്സുമാർക്കും ചില ഡോക്ടർമാർക്കും മധുരപലഹാരം നൽകി. എന്നാൽ, രണ്ടാംസന്പർക്കപ്പട്ടികയിലെ ആരേയും നിരീക്ഷണത്തിൽ വിടേണ്ടെന്നാണ് തീരുമാനം. ഇവർ സാമൂഹിക അകലം പാലിക്കണംകോവിഡ് ബാധിതൻ വാളയാറിലെത്തിയതെപ്പോൾ?കോവിഡ് സ്ഥിരീകരിച്ചയാൾ വാളയാറിലെത്തിയ സമയത്തിൽ അവ്യക്തത. മേയ് ഒൻപതിന് രാത്രി പത്തരയോടെയാണ് വാളയാറിലെത്തിയതെന്നാണ്‌ പാലക്കാട് കളക്ടർ അറിയിച്ചത്. എന്നാൽ, 12-ന് വാളയാറിലെത്തിയ ജനപ്രതിനിധികളെ നിരീക്ഷണത്തിൽ വിടണമെന്നു കാണിച്ച് പാലക്കാട് ഡി.എം.ഒ. പുറപ്പെടുവിച്ച സർക്കുലറിൽ ഒൻപതിന് രാവിലെ പത്തുമണിക്കാണ് എത്തിയതെന്ന് പറയുന്നു. ‌ഒന്പതിന് വൈകീട്ട് നാലരയ്ക്കാണ് അനിൽ അക്കര എം.എൽ.എ.യും ടി.എൻ. പ്രതാപൻ എം.പി.യും തൃശ്ശൂരിൽനിന്ന് വാളയാറിലെത്തിയതെന്ന് അവർ പറയുന്നു. രാത്രി 9.50-ന് മടങ്ങിയെന്നും പറയുന്നു. നിരീക്ഷണത്തിലിരുത്താൻ രാഷ്ട്രീയപ്രേരിതമായി ഡി.എം.ഒ. സമയം മാറ്റുകയായിരുന്നെന്നാണ് ഇവരുടെ ആരോപണം.


from mathrubhumi.latestnews.rssfeed https://ift.tt/3by5k6z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages