ഇ വാർത്ത | evartha
രാഷ്ട്രീയക്കാർ പലതും പറയും, വിശ്വസിക്കരുത്: കോവിഡ് വാക്സിൻ കണ്ടുപിടിക്കാൻ വെെകുമെന്ന് ഗവേഷകർ
കോവിഡ് വാക്സിൻ ഉടൻ എന്ന രാഷ്ട്രീയക്കാരുടെ വാക്കുകൾ വിശ്വസിക്കരുതെന്ന് അമേരിക്കൻ അർബുദ, എച്ച്ഐവി വേഷകനായ ഡോ. വില്യം ഹാസെൽറ്റെയ്ൻ. കോവിഡിനെതിരെ വാക്സിൻ കണ്ടുപിടിച്ചേക്കുമെന്ന മുൻധാരണയിൽ രാജ്യങ്ങൾ മുന്നോട്ടുപോകരുത്. അതിന്റെ പേരിൽ ലോക് ഡൗണ്‍ ഉൾപ്പെടെ നിയന്ത്രണങ്ങൾ എടുത്തമാറ്റുന്പോൾ സർക്കാറുകൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു.
റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് ഹാസെൽറ്റെയ്ൻ കാര്യങ്ങൾ വ്യക്തമാക്കിയത്. കോവിഡിന് വാക്സിൻ കണ്ടിപിടിക്കുന്ന ശ്രമങ്ങൾ അവസാന ഘട്ടത്തിലാണെന്ന വാർത്തഷകൾ ലോകത്തിൻ്റെ പല സ്ഥലങ്ങളിൽ നിന്നും ഉയരുന്നതിൻ്റെ അടിസ്ഥാനത്തിലാണ് കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് മുന്നറിയിപ്പുമായി എച്ച്ഐവി വിദഗ്ധർ രംഗത്തെത്തിയത്. കോവിഡിന് പ്രതിരോധ മരുന്ന് കണ്ടുപിടിക്കാൻ വൈകുമെന്നുതന്നെയാണ് ഇവർ പറയുന്നത്..
വെറസ് പരിശോധനയും സെൽഫ് ഐസൊലേഷൻ സംവിധാനങ്ങളുമൊക്കെ ഉറപ്പാക്കിയശേഷമേ സർക്കാർ ലോക്ഡൗണ്‍ ഇളവുകളെക്കുറിച്ച് ആലോചിക്കാവൂ എന്നും ഹാസെൽറ്റെയ്ൻ കൂട്ടിച്ചേർത്തു.മുൻകരുതലുകളും ആളകലം ഉൾപ്പെടെ സാമുഹ്യ നിയന്ത്രണങ്ങളും പാലിച്ചാൽ കോവഡിനെ വരുതിയിലാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2zdSkGg
via IFTTT
No comments:
Post a Comment