ഇഷ്ടമുള്ള റേഷൻകടയിൽനിന്ന് കിറ്റ്: വിതരണം ഇന്നുമുതൽ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Tuesday, May 19, 2020

ഇഷ്ടമുള്ള റേഷൻകടയിൽനിന്ന് കിറ്റ്: വിതരണം ഇന്നുമുതൽ

ആലപ്പുഴ: ഇഷ്ടമുള്ള റേഷൻകടകളിൽനിന്ന് ഭക്ഷ്യധാന്യക്കിറ്റ് ആവശ്യപ്പെട്ടവർക്ക് ബുധനാഴ്ച മുതൽ കിറ്റ് നൽകും. ജനപ്രതിനിധികൾ സത്യവാങ്മൂലം നൽകിയവർക്കാണ് അർഹത. ഈമാസം 21 വരെ ഇവർക്ക് കിറ്റ് വാങ്ങാം. അപേക്ഷ നൽകി 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് ലഭിക്കുന്ന പദ്ധതിപ്രകാരം 17,000 കുടുംബങ്ങൾക്ക് പുതിയ കാർഡ് നൽകി. അവർക്കും റേഷനും പലവ്യഞ്ജന കിറ്റും 21-ന് ലഭിക്കും. ഇതിന് തടസ്സം നേരിടുന്നവർ സ്വന്തം റേഷൻ കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള താലൂക്ക് സപ്ലൈ ഓഫീസറുടെയോ റേഷനിങ് ഇൻസ്പെക്ടറുടെയോ ഔദ്യോഗിക ഫോൺ നമ്പറിൽ ബന്ധപ്പെടണം.25 മുതൽ തിരഞ്ഞെടുത്ത സപ്ലൈകോ വിൽപ്പനകേന്ദ്രങ്ങളിൽനിന്നു വാങ്ങാൻ സൗകര്യമുണ്ടാകും. ഇതിനായി റേഷൻകാർഡ് കൈയിൽ കരുതണം. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെ റേഷൻകടകളിൽ ഇതുവരെ കിറ്റ് എത്തിയിട്ടില്ല. ഇവർക്കും സപ്ലൈകോ വഴിയാകും വിതരണമെന്നാണു സൂചന. അനാഥാലയങ്ങൾ, അഗതിമന്ദിരങ്ങൾ, കോൺവെന്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ അന്തേവാസികൾക്ക് അർഹതപ്പെട്ട കിറ്റുകൾ സാമൂഹികക്ഷേമ വകുപ്പിന്റെയും ജില്ലാ സപ്ലൈ ഓഫീസറുടെയും അംഗീകാരത്തോടുകൂടി സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽനിന്ന് നൽകാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പി. തിലോത്തമൻ അറിയിച്ചു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻവിതരണം 21-നു തുടങ്ങും. മഞ്ഞ, പിങ്ക് കാർഡുടമകൾക്കാണ് വിതരണം. കാർഡിലെ ഓരോ അംഗങ്ങൾക്കും അഞ്ചുകിലോവീതം ഭക്ഷ്യധാന്യമാണു നൽകുക. കൂടാതെ ഒരുകിലോ പയറോ കടലയോ ലഭിക്കും. ഏപ്രിലിലെ വിഹിതം വാങ്ങാൻകഴിയാത്തവർക്ക് രണ്ടുകിലോ നൽകും. 37,720 പേർ കിറ്റ് വേണ്ടെന്നുവെച്ചു ഇതുവരെ 37,720 കുടുംബങ്ങൾ ഭക്ഷ്യധാന്യക്കിറ്റ് വേണ്ടെന്നുവെച്ചു. ഇതിൽ 31,451 കുടുംബങ്ങൾ പൊതുവിഭാഗം നോൺ സബ്‌സിഡി (വെള്ള) കാർഡുകാരാണ്. 6269 കുടുംബങ്ങൾ പൊതുവിഭാഗം സബ്‌സിഡി (നീല) കാർഡുകാരുമാണ്. അതിഥിതൊഴിലാളികളുടെ റേഷനിൽ ആശയക്കുഴപ്പം അതിഥിതൊഴിലാളികൾക്ക് കേന്ദ്രസർക്കാർ അനുവദിച്ച 7740 ടൺ സൗജന്യറേഷനിലെ ആശയക്കുഴപ്പം തീർക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിനു കത്തെഴുതി. ഭക്ഷ്യഭദ്രതാനിയമത്തിലും വിവിധ സംസ്ഥാനങ്ങളുടെ സബ്‌സിഡി വിഭാഗത്തിലും ഉൾപ്പെടാത്തവർക്ക് ആളൊന്നിന് അഞ്ചുകിലോ വീതം ഭക്ഷ്യധാന്യം നൽകാനാണ് കേന്ദ്രതീരുമാനം. എന്നാൽ, ഇത്തരം അതിഥിതൊഴിലാളികളെ കണ്ടെത്തുന്നത് പ്രയാസമായതോടെയാണ് ആശയക്കുഴപ്പം തീർക്കാൻ സർക്കാർ ആവശ്യപ്പെട്ടത്.


from mathrubhumi.latestnews.rssfeed https://ift.tt/2TkoKFE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages