ആരോഗ്യ സേതു നിര്‍ബന്ധമാക്കിയ മാര്‍ഗനിര്‍ദേശം കേന്ദ്രം ലഘൂകരിച്ചു - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Sunday, May 17, 2020

ആരോഗ്യ സേതു നിര്‍ബന്ധമാക്കിയ മാര്‍ഗനിര്‍ദേശം കേന്ദ്രം ലഘൂകരിച്ചു

ന്യൂഡൽഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജീവനക്കാർ ആരോഗ്യ സേതു നിർബന്ധമാക്കിയ നിർദേശം സർക്കാർ ലഘൂകരിച്ചു. പുതിയ മാർഗനിർദേശ പ്രകാരം ജീവനക്കാർ ആരോഗ്യ സേതു ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാൻ തൊഴിലുടമകളോട് ആവശ്യപ്പെടുന്നു. അണുബാധയുടെ അപകടസാധ്യത മുൻകൂട്ടി തിരിച്ചറിയാൻ ആരോഗ്യ സേതു സഹായിക്കുമെന്നും അതിനാൽ വ്യക്തികൾക്കും സമൂഹത്തിനും ഒരു കവചമായി പ്രവർത്തിക്കുന്നുവെന്നുമാണ് നാലാംഘട്ട ലോക്കഡൗണിന്റെ മാർഗനിർദേശത്തിൽ സർക്കാർ ആപ്ലിക്കേഷനെക്കുറിച്ച് പറയുന്നത്. ഓഫീസുകളിലും ജോലിസ്ഥലങ്ങളിലും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി, തൊഴിലുടമകൾ അനുയോജ്യമായ മൊബൈൽ ഫോണുകളുള്ള എല്ലാ ജീവനക്കാരും ആരോഗ്യ സേതു ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും പുതിയ മാർഗനിർദേശത്തിൽ പറയുന്നു. എന്നാൽ സ്വകാര്യ, പൊതുമേഖലകളിലെ എല്ലാ ജീവനക്കാർക്കും ആരോഗ്യ സേതു നിർബന്ധമാണെന്നാണ് മെയ് ഒന്നിലെ മാർഗനിർദേശത്തിൽ സർക്കാർ പറഞ്ഞത്. ജീവനക്കാർക്കിടയിൽ ആപ്ലിക്കേഷന്റെ ഉപയോഗം 100 ശതമാനം ഉറപ്പാക്കേണ്ടത് അതത് സ്ഥാപന മേധാവിയുടെ ഉത്തരവാദിത്തമായിരിക്കുമെന്നും മാർഗനിർദേശത്തിൽ പറഞ്ഞിരുന്നു. വ്യക്തികളുടെ മൊബൈൽ ഫോണുകളിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണമെന്ന് ജില്ലാ ഭരണകൂടത്തിന് നിർദേശിക്കാമെന്നും ഞായറാഴ്ചത്തെ മാർഗനിർദേശത്തിൽ പറയുന്നുണ്ട്. പതിവായി ആരോഗ്യസ്ഥിതി അപ്ഡേറ്റ് ചെയ്യുന്നതിലൂടെ അപകടസാധ്യതയുള്ള വ്യക്തികൾക്ക് സമയബന്ധിതമായി വൈദ്യസഹായം ലഭ്യമാക്കുമെന്നും മാർഗനിർദേശത്തിൽ പറയുന്നു. Content Highlights: Aarogya Setu not mandatory? Govt softens stance in Lockdown 4.0 guidelines


from mathrubhumi.latestnews.rssfeed https://ift.tt/2X3ODL7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages