കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങള്‍ നിരവധിപ്പേര്‍ക്ക് സഹായകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Wednesday, May 20, 2020

കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങള്‍ നിരവധിപ്പേര്‍ക്ക് സഹായകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യുഡൽഹി: ബുധനാഴ്ചത്തെ കേന്ദ്ര മന്ത്രിസഭാ തീരുമാനങ്ങൾ കുടിയേറ്റ തൊഴിലാളികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കുള്ള ക്ഷേമവും മത്സ്യബന്ധന മേഖലയിലുള്ളവർക്ക് വളരെ പെട്ടന്ന് വായ്പ ലഭ്യമാക്കുന്നതിനും വേണ്ടിയും ഉള്ളതായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിരവധി പൗരന്മാർക്ക് കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങൾ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു, തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഇക്കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചത്. തീരുമാനങ്ങളിൽ പ്രധാനപ്പെട്ട പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന മത്സ്യബന്ധന മേഖലയിലെ വിപ്ലവകരമായ തീരുമാനമാണെന്ന് മോദി അവകാശപ്പെട്ടു. പദ്ധതി വഴി സാമ്പത്തിക സഹായം ഉറപ്പാക്കപ്പെടുകയും നവീന സാങ്കേതിക വിദ്യകളും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുകയും ചെയ്യും. കഠിനാധ്വാനികളായ മത്സ്യത്തൊഴിലാളികൾക്ക് ഇത് വളരെയധികം പ്രയോജനം ചെയ്യുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മറ്റൊരു സുപ്രധാന തീരുമാനം ഭക്ഷ്യ സംസ്കരണ മേഖലയുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാശ്രയ ഭാരതമെന്ന ലക്ഷ്യത്തിലേക്കെത്താനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. സ്വയം സഹായ സംഘങ്ങൾ, സഹകരണ സംരംഭങ്ങൾ എന്നിങ്ങനെങ്ങനെയുള്ള സൂഷ്മ ഭക്ഷ്യ സംസ്കരണ വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്ന തീരുമാനം മന്ത്രിസഭ കൈക്കൊണ്ടുവെന്നും ഇതുവഴി നഗര-ഗ്രാമീണ മേഖലകളിലെ സാധാരണക്കാർക്ക് മെച്ചപ്പെട്ട ജീവിതത്തിനുള്ള സാഹചര്യം ഒരുക്കിയെന്നും പ്രധാനമന്ത്രി അവകാശപ്പെടുന്നു. മുതിർന്ന പൗരന്മാർക്കായി പ്രധാനമന്ത്രി വയ വന്ദന യോജന എന്ന പദ്ധതിയാണ് നടപ്പിലാക്കാൻ തീരുമാനിച്ചത്. ഇത് 2023 മാർച്ച് വരെ മൂന്നുവർഷത്തേക്കുള്ള മുതിർന്ന പൗരന്മാർക്കായി ഏർപ്പെടുത്തുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയാണെന്നും അദ്ദേഹം പറയുന്നു. എൽ.ഐ.സി മുഖേനെയാകും പദ്ധതി നടപ്പിലാക്കുക. 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മിനിമം പെൻഷൻ ഉറപ്പാക്കുന്നതിനുള്ള പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Referring to the Pradhan Mantri Matsya Sampada Yojana, PM Narendra Modi said it will revolutionise the fisheries sector.


from mathrubhumi.latestnews.rssfeed https://ift.tt/2WMIzHY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages