ഇ വാർത്ത | evartha
വിദേശത്തു നിന്നെത്തിയ അഞ്ചുപേരെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കേരളത്തിൽ അഞ്ചുപേരെക്കൂടി കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോഴിക്കോടെത്തിയ നാല് പേര്‍ക്കും കൊച്ചിയിലെത്തിയ ഒരാള്‍ക്കുമാണ് രോഗലക്ഷണമുള്ളത്. വന്ദേ ഭാരത് മിഷൻറെ ഭാഗമായി വിദേശത്ത് നിന്ന് എത്തിയവരാണിവർ.
അബുദബിയില്‍ നിന്ന് കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ നാല് പേര്‍ക്കാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. ദുബൈയില്‍ നിന്ന് കൊച്ചിയിലെത്തിയ ഒരാള്‍ക്കും രോഗലക്ഷണമുണ്ട്.
ഇതിനോടകം അബുദാബിയില്‍ നിന്ന് കോഴിക്കോടെത്തിയ ഒമ്ബത് പ്രവാസികളെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡ് ലക്ഷണമുള്ള മൂന്ന് മലപ്പുറം സ്വദേശികളെ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലും നിരീക്ഷണത്തിലാക്കി.
കൊച്ചിയിലെത്തിയ ഒരാളെ കളമശ്ശേരി മെഡിക്കല്‍ കോളജിലെ കോവിഡ് ഐസോലേഷന് വാര്‍ഡിലും പ്രവേശിപ്പിച്ചു. കോഴിക്കോട് രോഗലക്ഷണം പ്രകടമാക്കിയവരെ ആംബുലന്‍സുകളില്‍ റണ്‍വേയില്‍ നിന്ന് തന്നെ നേരിട്ട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2X6cSIj
via IFTTT
No comments:
Post a Comment