അതീവ ഗുരുതരാവസ്ഥയിലായ കോവിഡ് രോഗിയെ രക്ഷിക്കാന്‍ സുരക്ഷാ കവചമൂരി ഡോക്ടര്‍ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Sunday, May 10, 2020

അതീവ ഗുരുതരാവസ്ഥയിലായ കോവിഡ് രോഗിയെ രക്ഷിക്കാന്‍ സുരക്ഷാ കവചമൂരി ഡോക്ടര്‍

ന്യൂഡൽഹി: അതിഗുരുതരാവസ്ഥയിലായ രോഗിയെ രക്ഷിക്കുന്നതിനിടെ സ്വന്തം സുരക്ഷാ കവചം അഴിച്ചു മാറ്റിയ എയിംസ് ഡോക്ടർക്ക് 14 ദിവസത്തെ ക്വാറന്റൈൻ നിർദേശിച്ച് അധികൃതർ. ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലക്കാരനായ ഡോക്ടർസാഹിദ് അബ്ദുൾ മജീദ് ആണ് സ്വന്തം ജീവൻ വരെ അപകടപ്പെടുത്തി രോഗിയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയത്. എയിംസിലെ സീനിയർ റസിഡന്റ് ഡോക്ടറാണ് അദ്ദേഹം. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ആംബുലൻസിനുള്ളിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ രോഗിയെ മജീദ് ആംബുലൻസിൽ എത്തി സന്ദർശിച്ചപ്പോൾ ശ്വാസം വലിക്കാൻ പോലും ബുദ്ധിമുട്ടുകയായിരുന്നു രോഗി. ട്യൂബു വഴി കൃത്രിമ ശ്വാസോച്ഛ്വാസം രോഗിക്ക് നൽകിയിരുന്നു. എന്നാൽ ചില തടസ്സങ്ങളെ തുടർന്ന്രോഗിയുടെ ട്യൂബ് ഊരി വീണ്ടും ഇൻട്യൂബേറ്റ് ചെയ്യാൻ ഡോക്ടർ തീരുമാനിച്ചു. ഈ സമയം ധരിച്ചിരുന്ന ഗോഗിൾസ് മൂലം കാഴ്ച ശരിയാവാഞ്ഞതാണ് സുരക്ഷാ കവചം ഊരാൻ ഡോക്ടറെ പ്രേരിപ്പിച്ചത്. ഇൻട്യൂബേറ്റ് ചെയ്യപ്പെട്ട രോഗി മരണ വെപ്രാളത്തിലായതിനാൽഞാൻ ഉടൻ തന്നെ വീണ്ടും ഇൻബ്യൂബേറ്റ് ചെയ്യാൻ തീരുമാനിച്ചു. ആംബുലൻസിനുള്ളിൽ ഗോഗിളിലൂടെയുള്ള കാഴ്ച ശരിയാവാത്തതിനാൽ ഗോഗിളുകളും ഫെയ്സ് ഷീൽഡും ഞാൻ നീക്കംചെയ്യുകയായിരുന്നു. വീണ്ടും ഇൻട്യുബേറ്റ് ചെയ്യുന്നതിൽ കാലതാമസം ഉണ്ടാകുന്നത് ഒരു പക്ഷെ രോഗിയുടെ മരണത്തിന് കാരണമാവുമായിരുന്നു", ഡോക്ടർ പറയുന്നു. സാഹിദ് അബദുൾ മജീദ് തൻറെനോമ്പുതുറക്കാൻ പോലും സമയമില്ലാതെയാണ് ആശുപത്രിയിലേക്ക് പോയതെന്ന് എയിംസ് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീനിവാസ് രാജ്കുമാർ പറയുന്നു. "രോഗിയുടെ ജീവൻ രക്ഷിക്കാനായി സുരക്ഷാ കവചം എടുത്തു മാറ്റാൻ മജീദിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. തന്റെ ചുമതല നിറവേറ്റുന്നതിനായി വൈറസ് ബാധയേൽക്കാൻ ഏറ്റവും സാധ്യതയുള്ള പരിതസ്ഥിതിക്ക് അദ്ദേഹം സ്വയം വിധേയനാകുകയായിരുന്നു". സഹീദ് അബ്ദുൽ മജീദ് തൊഴിലിനായി സ്വയം സമർപ്പിച്ച അനുകമ്പയുള്ള ഡോക്ടറാണെന്നും രാജ്കുമാർ കൂട്ടിച്ചേർത്തു. content highlights:AIIMS Doctor Removes Protective Gear To Save COVID-19 Patient


from mathrubhumi.latestnews.rssfeed https://ift.tt/3dzHXuS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages