ഇ വാർത്ത | evartha
നാലാം ഘട്ട ലോക് ഡൗൺ വ്യത്യസ്തം: കര-ജല-വ്യാേമ ഗാതഗതങ്ങളുണ്ടാകും
ലോക്ക്ഡൗൺ നാലാം ഘട്ടത്തിൽ പൊതുഗതാഗതവും വ്യോമഗതാഗതവും പുനരാരംഭിച്ചേക്കുമെന്ന് സൂചനകൾ. കോവിഡ് തീവ്രബാധിത മേഖലകളെ ഒഴിച്ച് ഗതാഗതം പുനരാരംഭിക്കാനാണ് നീക്കം. എന്നാൽ അന്തർസംസ്ഥാന ഗതാഗതം അതാത് സംസ്ഥാനങ്ങൾ തീരുമാനിക്കുമെന്നാണ് നിലവിൽ തീരുമാനമഴെടുത്തിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇവ ഉൾക്കൊള്ളുന്ന പുതിയ മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം രൂപപ്പെടുത്തിവരികയാണ്.
നാലാം ലോക്ക്ഡൗൺ ഇതുവരെയുള്ളതിൽനിന്നും വ്യത്യസ്തമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. ഹോട്ട്സ്പോട്ട് ഇതര മേഖലകളിൽ പരിമിതമായ യാത്രക്കാരുമായി പ്രാദേശിക ബസ് സർവീസിന് അനുമതി നൽകും. യാത്രക്കാരുടെ എണ്ണത്തിൽ നിബന്ധനകളോടെ ഓട്ടോ, ടാക്സികൾക്കും സർവീസ് നടത്താൻ അനുമതി ഉണ്ടാകും.
ജില്ലകൾക്കുള്ളിൽ ഹോട്ട്സ്പോട്ട് ഇതര മേഖലകളിലാവും ബസ്- ടാക്സികൾക്ക് സർവീസിന് അനുമതി നൽകുക.അന്തർസംസ്ഥാന യാത്രകളും ആരംഭിച്ചേക്കാമെങ്കിലും നിലവിലെ പാസ് സംവിധാനത്തിലൂടെയാകും യാത്ര. അടുത്തയാഴ്ച മുതൽ ആഭ്യന്തര സർവീസുകൾക്കായി ആകാശം തുറക്കാനും സർക്കാർ ആലോചിക്കുകയാണ്. ട്രെയിൻ സേവനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ എല്ലാത്തരം സാധനങ്ങളും ഹോം ഡെലിവറി ചെയ്യുന്നതിനും അനുമതി നൽകുമെന്നും അധികൃതർ പറയുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2WvTUMc
via IFTTT
No comments:
Post a Comment