ഇ വാർത്ത | evartha
അന്ന് വഴിയടച്ചു, ഇന്ന് ഉപദേശം ചോദിക്കുന്നു: കൊവിഡ് പ്രതിരോധത്തിനായി ആരോഗ്യ മന്ത്രി ശൈലജയോട് വീഡിയോ കോൺഫ്രൻസ് വഴി ചർച്ച നടത്തി കർണ്ണാടക
അതിർത്തികൾ തുറക്കാതെ കേരളത്തെ ലോക്ക് ഡൗണിലാക്കി കേരളത്തെ വെല്ലുവിളിച്ച കർണാടക കൊവിഡ് പ്രതിരോധത്തെ സംബന്ധിച്ച് കേരളത്തോട് ഉപദേശമാരാഞ്ഞു. കേരളം ഫലപ്രദമായി കൊവിഡ് പ്രതിരോധത്തിൽ കെെക്കൊണ്ട നടപടികളെക്കുറിച്ച് വീഡിയോ കോൺഫറൻസ് വഴി ചോദിച്ചറിയുകയായിരുന്നു കർണ്ണാടകത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള മന്ത്രി കെ സുധാകർ.
കേരളം എങ്ങനെ ഫലപ്രദമായി കൊറോണയെ നേരിടുന്നുവെന്ന് കേരളത്തിൻ്റെ ആരോഗ്യമന്ത്രി കെ കെ ശൈലജയോട് വീഡിയോ കോൺഫ്രൻസ് വഴി നിരവധി ചോദ്യങ്ങളാണ് കർണ്ണാടക മന്ത്രിയും സംഘവും ചോദിച്ചറിഞ്ഞത്. കേരളം സ്വീകരിച്ച പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് വളരെ വിശദമായിത്തന്നെ സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജ ഇക്കാര്യങ്ങൾ വിവരിച്ചു.
കൊറോണ പടരുമെന്ന് പറഞ്ഞ് കേരളത്തിന്റെ അതിർത്തി മണ്ണിട്ട് അടച്ചവർ ഇന്ന് വീഡിയോ കോൺഫെറൻസ് വഴി കേരളത്തോട് ഉപദേശമാരായുന്നതിനെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി ചർച്ചകളാണ് ഉയർന്നു വരുന്നത്. കേരളത്തിൽ നിന്നുള്ള രോഗികൾക്ക് കർണ്ണാടക പ്രവേശനം നിഷേധിച്ചതിനെതിരെ കോടതിവിധിയുണ്ടായിട്ടും കർണ്ണാടക പ്രവേശനം അനുവദിച്ചിരുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചത് പ്രകാരം കേന്ദ്രസർക്കാരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇടപെട്ടിട്ടും കേരളത്തിന്റെ അതിർത്തികൾ തുറന്നു കൊടുക്കില്ലെന്ന വാശിയിലായിരുന്നു കർണാടക പൊലീസും ആരോഗ്യവകുപ്പും. തലപ്പാടി ദേശീയപാതയും സുള്യ, മടിക്കേരി അന്തർ സംസ്ഥാന പാതകളും ഉൾപ്പെടെ കാസർകോട് ജില്ലയിലെ 24 വഴികൾ കർണാടക അടച്ചിട്ടിരുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2YTg50t
via IFTTT
No comments:
Post a Comment