കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആദരമര്‍പ്പിക്കുന്നതിനിടെ കാനഡയില്‍ വിമാനം തകര്‍ന്നു വീണു - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Sunday, May 17, 2020

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആദരമര്‍പ്പിക്കുന്നതിനിടെ കാനഡയില്‍ വിമാനം തകര്‍ന്നു വീണു

ഒട്ടാവ: കൊറോണ വൈറസിനെതിരായ പൊതുജനങ്ങളുടെ പോരാട്ടത്തിന് ആദരമർപ്പിക്കുന്നതിനിടെ കാനഡയിൽ വ്യോമസേന വിമാനം തകർന്നുവീണു. വ്യോമസേനയുടെ സ്നോബേർഡ്സ് എയറോബാറ്റിക്സ് ടീമിന്റെ വിമാനമാണ് ബ്രിട്ടീഷ് കൊളംബിയയിൽ ഞായറാഴ്ച തകർന്നുവീണത്. ഞായറാഴ്ച രാവിലെ മറ്റ് വിമാനങ്ങൾക്കൊപ്പം കംപ്ലൂപ്സ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നയുടനെയായിരുന്നു സംഭവം. റോയൽ കനേഡിയൻ എയർഫോഴ്സിന്റെ സ്നോബേർഡ്സ് വിമാനം കംലൂപ്സിന് സമീപം തകർന്നു വീണുവെന്ന് വിവരം ലഭിച്ചുവെന്ന് റോയൽ കനേഡിയൻ വ്യോമസേന ട്വീറ്റ് ചെയ്തു. ഇപ്പോൾ ഞങ്ങളുടെ മുൻഗണന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അറിയുന്നതിലും അവരെ പിന്തുണയ്ക്കുന്നതിലുമാണെന്നും അവർ കൂട്ടിച്ചേർത്തു. വിമാനം ഇടിച്ചിറങ്ങുന്നതിന് മുമ്പ് തന്നെ പൈലറ്റിന് പുറത്ത് കടക്കാൻ സാധിച്ചുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് വിമാനം ഒരു വീടിന് മുകളിൽ ഇടിച്ചിറങ്ങുകയായിരുന്നു. Content Highlights: Canada Air Force Plane Crashes In British Columbia During Coronavirus Tribute


from mathrubhumi.latestnews.rssfeed https://ift.tt/2yagBfB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages